#keralarain | മൂന്ന് ജില്ലകളിൽ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത, കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്

#keralarain |  മൂന്ന് ജില്ലകളിൽ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത, കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്
Feb 25, 2024 10:03 AM | By Athira V

തിരുവനന്തപുരം: www.truevisionnews.com  സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് മഴയ്ക്ക സാധ്യത.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം ഇന്ന് കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് & കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 - 3 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

പ്രത്യേക ജാഗ്രതാ നിർദേശം

27.02.2024 & 28.02.2024 : ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന തെക്കൻ തമിഴ് നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽ പറഞ്ഞ തീയതികളിലും പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

#Meteorological #department #warns #rain #thunder #lightning #three #districts

Next TV

Related Stories
#theft | തിരക്കുള്ള റോഡുകളിൽ നടന്നു പോകുന്നവരുടെ പോക്കറ്റിൽ നിന്ന് ഫോൺ മോഷ്ടിക്കും, അറസ്റ്റ്

Sep 8, 2024 08:52 AM

#theft | തിരക്കുള്ള റോഡുകളിൽ നടന്നു പോകുന്നവരുടെ പോക്കറ്റിൽ നിന്ന് ഫോൺ മോഷ്ടിക്കും, അറസ്റ്റ്

ഇയാളുടെ പേരിൽ അനവധി മോഷണ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ്...

Read More >>
#baburaj | നടൻ ബാബുരാജിനെതിരായ പീഡന പരാതി: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

Sep 8, 2024 08:36 AM

#baburaj | നടൻ ബാബുരാജിനെതിരായ പീഡന പരാതി: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

അടിമാലി പൊലീസാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്....

Read More >>
#arrest | ആശുപത്രി ബില്ലടക്കാൻ പണമില്ല; മൂന്ന് വയസുകാരനെ വിറ്റ് പിതാവ്, അഞ്ച് പേർ അറസ്റ്റിൽ

Sep 8, 2024 08:24 AM

#arrest | ആശുപത്രി ബില്ലടക്കാൻ പണമില്ല; മൂന്ന് വയസുകാരനെ വിറ്റ് പിതാവ്, അഞ്ച് പേർ അറസ്റ്റിൽ

ഹാരിഷ് പട്ടേലാണ് നവജാത ശിശുവിനേയും അമ്മയേയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യിക്കാനായി മൂന്ന് വയസുകാരനെ...

Read More >>
#letter | തോളെല്ല് പൊട്ടി, ദേഹത്ത് ചില്ലുകയറി, ഇനിയാർക്കും ഈ അവസ്ഥ വരരുത്-മുഖ്യമന്ത്രിക്ക് വിദ്യാർഥിയുടെ കത്ത്

Sep 8, 2024 08:18 AM

#letter | തോളെല്ല് പൊട്ടി, ദേഹത്ത് ചില്ലുകയറി, ഇനിയാർക്കും ഈ അവസ്ഥ വരരുത്-മുഖ്യമന്ത്രിക്ക് വിദ്യാർഥിയുടെ കത്ത്

തന്റെ അവസ്ഥ മറ്റൊരാൾക്കുമുണ്ടാകാതിരിക്കാൻ നടപടിയെടുക്കണമെന്നഭ്യർഥിച്ചാണ് പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ പന്ത്രണ്ടാം ക്ലാസ്...

Read More >>
#accident | തൃത്താലയിൽ  ലോറി പുറകോട്ടെടുക്കവെ നിർത്തിയിട്ട കാറിലിടിച്ച് അപകടം

Sep 8, 2024 08:12 AM

#accident | തൃത്താലയിൽ ലോറി പുറകോട്ടെടുക്കവെ നിർത്തിയിട്ട കാറിലിടിച്ച് അപകടം

കൂറ്റനാട് സെൻ്ററിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് ലോറിയുടെ പുറക് വശം ഇടിച്ച്...

Read More >>
#rain | കേരളത്തിൽ ഒരാഴ്ചക്കാലത്തേക്ക് മഴ സാധ്യത, കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ

Sep 8, 2024 08:01 AM

#rain | കേരളത്തിൽ ഒരാഴ്ചക്കാലത്തേക്ക് മഴ സാധ്യത, കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ

വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തി കൂടിയ ന്യുനമർദ്ദം ഇന്ന് തീവ്രന്യൂനമർദ്ദമായി...

Read More >>
Top Stories