തിരൂർ: (truevisionnews.com) വാക്കുതര്‍ക്കത്തിനിടെ യുവാവിന് കുത്തേറ്റ സംഭവത്തില്‍ രണ്ട് പ്രതികളെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ആലിങ്ങല്‍ പണ്ടാരത്തില്‍ വീട്ടില്‍ അബ്ബാസ് (30), കൈമലശ്ശേരി ചക്കുങ്ങപ്പറമ്പില്‍ ഹയാസ് അഫ്തര്‍ (36) എന്നിവരാണ് പിടിയിലായത്.
മംഗലം ചേന്നര കക്കിടിവളപ്പില് ഷാനവാസിനാണ് (30) വാക്കുതര്‍ക്കത്തിനിടെ കുത്തേറ്റത്. തിങ്കളാഴ്ച വൈകീട്ട് ആലിങ്ങലിലാണ് സംഭവം.
വാക്കുതര്‍ക്കത്തിനിടെ പ്രതികൾ കത്തികൊണ്ട് ഷാനവാസിനെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കത്തികുത്തില്‍ ഷാനവാസിന്റ കൈക്ക് പരിക്കേറ്റിരുന്നു.
തുടർന്ന് യുവാവ് ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും തിരൂർ പൊലീസ് പരാതി നൽകുകയുമായിരുന്നു.
#Knifed #during #argument:#Two #people #arrested #incident