#AmitShah | ലോക്സഭാ തിരഞ്ഞെടുപ്പ്: ഒരുക്കങ്ങളില്‍ അലംഭാവം കാണിച്ച മന്ത്രിമാരെ നിര്‍ത്തിപ്പൊരിച്ച് അമിത് ഷാ

#AmitShah | ലോക്സഭാ തിരഞ്ഞെടുപ്പ്: ഒരുക്കങ്ങളില്‍ അലംഭാവം കാണിച്ച മന്ത്രിമാരെ നിര്‍ത്തിപ്പൊരിച്ച് അമിത് ഷാ
Feb 23, 2024 12:26 PM | By VIPIN P V

ജയ്പുർ: (truevisionnews.com) ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ അലംഭാവം കാണിച്ച രാജസ്ഥാന്‍ മന്ത്രിമാരെ നിര്‍ത്തിപ്പൊരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോര്‍ കമ്മിറ്റി യോഗത്തില്‍ മൂന്നു മന്ത്രിമാരെ 40 മിനിറ്റോളം എഴുന്നേല്‍പ്പിച്ച് നിര്‍ത്തി.

ആരോഗ്യമന്ത്രി ഗജേന്ദ്ര സിങ്, സാമൂഹികനീതി മന്ത്രി അവിനാശ് ഗെലോട്ട്, ഭക്ഷ്യ പൊതുവിതരണമന്ത്രി സുമിത് ഗൊദാര എന്നിവർക്കാണ് പാർട്ടിയുടെ മുൻ ദേശീയ അധ്യക്ഷന്റെ പരസ്യശാസന ഏറ്റുവാങ്ങേണ്ടി വന്നത് ഒരു ദിവസത്തെ സന്ദർശനത്തിനായി രാജസ്ഥാനിലെത്തിയ അമിത് ഷാ ഉദയ്പുരിലെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു.

ഇതിനുശേഷമാണ് ബിക്കാനേര്‍ ക്ലസ്റ്ററിൽനിന്നുള്ള ഇരുന്നൂറോളം നേതാക്കളുമായി ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തിയത്. ബൂത്ത് തലം മുതലുള്ള വിശദാംശങ്ങളും താഴെ തട്ടിലെ ഒരുക്കങ്ങള്‍ ഓരോരുത്തരോടായി ചോദിച്ചു.

ഇതോടെയാണ് മൂന്നു മന്ത്രിമാർ പെട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ എവിടെവരെയെത്തി? ബൂത്തിന്‍റെ ചുമതല ആര്‍ക്കെല്ലാം? ഓരോ മേഖലയിലെയും വോട്ട് ചോര്‍ച്ച തടയാന്‍ എന്തെല്ലാം ചെയ്തു?

അമിത് ഷായുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ മന്ത്രിമാര്‍ കൈമലര്‍ത്തി. മന്ത്രിമാരായതിന്‍റെ തിരക്കായിരിക്കുമല്ലേ എന്ന് അമിത് ഷായുടെ മുനവച്ച ചോദ്യം. രാജ്യത്ത് ഏറ്റവും തിരക്കുള്ള പ്രധാനമന്ത്രി പോലും സംഘടനാകാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാറില്ലെന്ന് അമിത് ഷായുടെ ഓര്‍മപ്പെടുത്തി.

‘‘ഇന്നു പ്രധാനമന്ത്രി ജമ്മുവിലേക്ക് പോയി, 200 പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്താനാണ് ഞാൻ ഇവിടെ വന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് ഞങ്ങൾ തുടങ്ങി, നിങ്ങൾക്ക് തയാറെടുപ്പിന് സമയം കിട്ടിയില്ല. മന്ത്രിയായതുകൊണ്ട് തിരക്കിലാണ്.

അങ്ങനെയാണോ?’’– അമിത് ഷാ ചോദിച്ചു വൈകിട്ട് എല്ലാ വിവരങ്ങളും തന്‍റെ ഒാഫിസില്‍ എത്തണമെന്ന് മന്ത്രിമാർക്ക് അന്ത്യശാസനം നൽകുകയും ചെയ്തു. യോഗത്തിൽ നാല്‍പത് മിനിറ്റോളം മന്ത്രിമാരെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തി.

കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ ഉൾപ്പെടുത്തുന്നതിൽ നീരസമുള്ള ബിജെപി പ്രവർത്തകരോട്, ‘ ബിജെപിയുടെ ആശയത്തോട് ദീര്‍ഘകാലം പ്രതിബദ്ധത കാണിക്കാന്‍ കഴിയുന്നവര്‍ മാത്രം പാര്‍ട്ടിയില്‍നിന്ന് എന്തെങ്കിലും തിരിച്ചു പ്രതീക്ഷിച്ചാല്‍ മതി’ എന്നും അമിത് ഷാ പറഞ്ഞു.

സംസ്ഥാനത്തെ എട്ട് ക്ലസ്റ്ററുകളാക്കി തിരിച്ച് ഓരോന്നിനും മുതിര്‍ന്ന നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും ചുമതല നല്‍കിയാണ് രാജസ്ഥാനിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് ഒരുക്കം.

2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 25 മണ്ഡലങ്ങളിലും ബിജെപിക്കായിരുന്നു വിജയം. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം പാർട്ടിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നുണ്ട്.

#LokSabhaElections: #AmitShah #suspends #ministers #who #showed #complacency #preparations

Next TV

Related Stories
#ksudhakaran | 'ഇതെല്ലാം വെറും പ്രഹസനം', ' മുഖ്യമന്ത്രി ഇപ്പോള്‍ വായ തുറക്കുന്നത് കള്ളം പറയാന്‍ മാത്രമാണ്'  -കെ സുധാകരൻ

Oct 4, 2024 06:48 AM

#ksudhakaran | 'ഇതെല്ലാം വെറും പ്രഹസനം', ' മുഖ്യമന്ത്രി ഇപ്പോള്‍ വായ തുറക്കുന്നത് കള്ളം പറയാന്‍ മാത്രമാണ്' -കെ സുധാകരൻ

വിവാദമായ പിആര്‍ ഏജന്‍സി, തൃശൂര്‍ പൂരം, എഡിജിപി തുടങ്ങിയ വിഷയങ്ങളിലെല്ലാം മുഖ്യമന്ത്രി പച്ചക്കള്ളങ്ങളാണ് പത്രസമ്മേളനത്തില്‍ തട്ടിവിട്ടതെന്നും...

Read More >>
#tpramakrishnan | പാര്‍ട്ടിക്ക് വേവലാതി ഇല്ല, സിപിഎമ്മിനെതിരെ പറയുന്നത് കേള്‍ക്കാൻ ആള് കൂടും'; അൻവറിന്‍റെ യോഗത്തിലെ ജനക്കൂട്ടത്തെ കുറിച്ച് ടി പി രാമകൃഷ്ണൻ

Sep 30, 2024 10:06 AM

#tpramakrishnan | പാര്‍ട്ടിക്ക് വേവലാതി ഇല്ല, സിപിഎമ്മിനെതിരെ പറയുന്നത് കേള്‍ക്കാൻ ആള് കൂടും'; അൻവറിന്‍റെ യോഗത്തിലെ ജനക്കൂട്ടത്തെ കുറിച്ച് ടി പി രാമകൃഷ്ണൻ

അന്‍വര്‍ സിപിഎമ്മിനെതിരെയാണ് സംസാരിച്ചത്. സിപിഎമ്മിനെതിരെ പറുന്നത് കേള്‍ക്കാന്‍ ആള് കൂടും. അത്...

Read More >>
#PrakashKarat | പ്രകാശ് കാരാട്ട് സി.പി.എം പി.ബിയുടേയും കേന്ദ്രകമ്മിറ്റിയുടേയും കോര്‍ഡിനേറ്റര്‍

Sep 29, 2024 02:34 PM

#PrakashKarat | പ്രകാശ് കാരാട്ട് സി.പി.എം പി.ബിയുടേയും കേന്ദ്രകമ്മിറ്റിയുടേയും കോര്‍ഡിനേറ്റര്‍

2008 ഏപ്രിൽ 3ന്‌ കോയമ്പത്തൂരിൽ വച്ച് നടന്ന പാർട്ടി കോൺഗ്രസിലും, 2012 ഏപ്രിൽ 9നു കോഴിക്കോട് വച്ച് നടന്ന പാർട്ടി കോൺഗ്രസിലും പ്രകാശ് കാരാട്ടിനെ വീണ്ടും...

Read More >>
#UdayanidhiStalin | ഉപമുഖ്യമന്ത്രിയാകാനുള്ള പക്വതയില്ല; ഉദയനിധി സ്റ്റാലിന്റെ സ്ഥാനാരോഹണത്തിനെതിരേ ബി.ജെ.പി

Sep 29, 2024 01:52 PM

#UdayanidhiStalin | ഉപമുഖ്യമന്ത്രിയാകാനുള്ള പക്വതയില്ല; ഉദയനിധി സ്റ്റാലിന്റെ സ്ഥാനാരോഹണത്തിനെതിരേ ബി.ജെ.പി

സനാതന ധര്‍മത്തെ ഇല്ലാതാക്കുമെന്ന് പറയുകയും അതിന് മാപ്പുപറയാതിരിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് എങ്ങനെ ഉപമുഖ്യമന്ത്രിയാകാന്‍ കഴിമെന്നും അദ്ദേഹം...

Read More >>
#KKShailaja | അൻവറിന്‍റെ കൈയ്യും കാലും വെട്ടുമെന്ന സഖാക്കളുടെ മുദ്രാവാക്യം കേട്ടില്ല - കെ.കെ ശൈലജ

Sep 28, 2024 08:07 PM

#KKShailaja | അൻവറിന്‍റെ കൈയ്യും കാലും വെട്ടുമെന്ന സഖാക്കളുടെ മുദ്രാവാക്യം കേട്ടില്ല - കെ.കെ ശൈലജ

സി.പി.എം മലപ്പുറം ജില്ല സെക്രട്ടറി മോഹൻദാസ് വർഗീയവാദിയാണെന്ന് വരെ അൻവർ...

Read More >>
Top Stories