#schoolbus | നിയമം കാറ്റിൽപറത്തി വിദ്യാർത്ഥികളുമായി സ്കൂൾ ബസിന്‍റെ അപകടയാത്ര; പിൻഭാഗത്തെ ഗ്ലാസ് പൂർണ്ണമായി തകര്‍ന്ന നിലയിൽ

#schoolbus | നിയമം കാറ്റിൽപറത്തി വിദ്യാർത്ഥികളുമായി സ്കൂൾ ബസിന്‍റെ അപകടയാത്ര; പിൻഭാഗത്തെ ഗ്ലാസ് പൂർണ്ണമായി തകര്‍ന്ന നിലയിൽ
Feb 23, 2024 07:10 AM | By Susmitha Surendran

കൊച്ചി:(truevisionnews.com)   എറണാകുളം ആലുവയിൽ ഗതാഗത നിയമം കാറ്റിൽപറത്തി വിദ്യാർത്ഥികളുമായി അപകടയാത്ര നടത്തി ഒരു സ്കൂൾ ബസ്.

പിൻഭാഗത്തെ ഗ്ലാസ് പൂർണ്ണമായി ഇല്ലാതെയാണ് മുപ്പത്തടം ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ഉടമസ്ഥതയിലുള്ള ബസ് സർവ്വീസ് നടത്തുന്നത്. ദിവസങ്ങളായി തുടരുന്ന വിഷയത്തിൽ അധികൃതരാരും നടപടി എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ഗതാഗത നിയമം കർക്കശമായി നടപ്പാക്കുമെന്ന് മന്ത്രി ആവർത്തിക്കുന്നുണ്ട്. മോട്ടോർ വാഹന വകുപ്പും പൊലീസും നിരത്തുകളിൽ പരിശോധനയുമായും ഉണ്ട്.

എന്നാൽ ആലുവ മുപ്പത്തടത്തെ സ്കൂൾ ബസിന്‍റെ അപകട യാത്ര ദിവസങ്ങളായി ഇവരാരും കാണുന്നില്ല. മുപ്പത്തടം സർക്കാർ സ്കൂൾ ബസാണ് ഇങ്ങനെ വിദ്യാർത്ഥികളുമായി സർവ്വീസ് നടത്തുന്നത്.

കഴിഞ്ഞ ഞായറാഴ്ച മുതൽ പിൻഭാഗത്തെ ഗ്ലാസ് പൂർണ്ണമായി ഇല്ലാതെയാണ് സ്കൂള്‍ ബസ് സർവ്വീസ് നടത്തുന്നത്. ഒരു പൊതുപരിപാടിയിലേക്ക് സർവ്വീസ് നടത്തിയപ്പോൾ മരക്കമ്പ് വീണാണ് പിന്നിലെ ഗ്ലാസ് തകർന്നത്.

നാട്ടുകാർ വാഹനം തടഞ്ഞ് പ്രതിഷേധം അറിയിച്ചു. എന്നാൽ നടപടിയെടുക്കേണ്ട പൊലീസും മോട്ടോർ വാഹന വകുപ്പും ഇക്കാര്യം കണ്ടില്ല എന്ന് നടിക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.

#Aluva #schoolbus #students #board #violated #traffic #rules.

Next TV

Related Stories
#murdercase | യുവാവ് വെട്ടേറ്റ് മരിച്ച സംഭവം,  ഭാര്യാ പിതാവും മകനും അറസ്റ്റിലായി

Dec 27, 2024 06:20 AM

#murdercase | യുവാവ് വെട്ടേറ്റ് മരിച്ച സംഭവം, ഭാര്യാ പിതാവും മകനും അറസ്റ്റിലായി

പ്രതികളെ ചോദ്യം ചെയ്തു വരുന്നതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി 8 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം...

Read More >>
#arrest |  ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവം; സമീപവാസിയായ വീട്ടമ്മ അറസ്റ്റിൽ

Dec 27, 2024 05:57 AM

#arrest | ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവം; സമീപവാസിയായ വീട്ടമ്മ അറസ്റ്റിൽ

നവംബർ 11ന് ആത്മഹത്യ ചെയ്ത തൃക്കുന്നപ്പുഴ കിഴക്കേക്കര കറുകത്തറപ്പാട്ട് ബാബുവിന്‍റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ്...

Read More >>
#accident |  വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന് താഴേക്ക്  കാൽ വഴുതി വീണു, യുവാവിന് ദാരുണാന്ത്യം

Dec 26, 2024 11:00 PM

#accident | വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന് താഴേക്ക് കാൽ വഴുതി വീണു, യുവാവിന് ദാരുണാന്ത്യം

ഇന്നലെ വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം കുത്തുങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയതാണ്...

Read More >>
Top Stories