അരൂർ : (truevisionnews.com) എസ്.എസ്.എൽ.സി വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. അരൂർ പഞ്ചായത്ത് പതിനേഴാം വാർഡിൽ റോബിൻ- ജിഷ ദമ്പതികളുടെ മകൾ റോസ് (15) ആണ് മരിച്ചത്.
അരൂർ സെൻറ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു.അരൂർ പൊലീസ് സംഭവസ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
മൃതദേഹം പോസ്റ്റുമോർട്ടം നടത്തി. വ്യാഴാഴ്ച പുലർച്ചയാണ് വീടിനുള്ളിൽ കുട്ടി തൂങ്ങിയ മരിച്ച നിലയിൽ കാണപ്പെട്ടത്. പിതാവ് റോബിൻ മരപ്പണിക്കാരനാണ്.
റോസിന് റിച്ചു, റിജിൽ എന്നിവർ സഹോദരങ്ങൾ . ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് പറഞ്ഞു.
കൈവിരൽ അടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സംസ്കാരം നടത്തി.
#10th #class #girl #hanged