#StrayDog | വന്ധ്യംകരണത്തിനായി കൊണ്ടുവന്ന തെരുവുനായ ഡോക്ടറെ കടിച്ചു; സംഭവം ശസ്ത്രക്രിയ ചെയ്യാനൊരുങ്ങുമ്പോള്‍

#StrayDog | വന്ധ്യംകരണത്തിനായി കൊണ്ടുവന്ന തെരുവുനായ ഡോക്ടറെ കടിച്ചു; സംഭവം ശസ്ത്രക്രിയ ചെയ്യാനൊരുങ്ങുമ്പോള്‍
Feb 22, 2024 06:25 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) വന്ധ്യംകരണത്തിനായി എ.ബി.സി സെന്റര്‍ കൊണ്ടുവന്ന തെരുവ് നായ ഡോക്ടറെ കടിച്ചു. കോഴിക്കോട് ബാലുശ്ശേരി എ.ബി.സി സെന്ററിലാണ് സംഭവം.

ഇന്ന് ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് സെന്ററിലെ വനിതാ ഡോക്ടര്‍ക്ക് കടിയേറ്റത്. ജില്ലാ പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാലുശ്ശേരിയിലെ വന്ധ്യംകരണ കേന്ദ്രത്തില്‍ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളില്‍ നിന്നുമുള്ള തെരുവുനായകളെ എത്തിച്ച് വന്ധ്യംകരണം നടത്തുന്നുണ്ട്.

ഇന്നും പതിവു പോലെ രാവിലെ ശസ്ത്രക്രിയ ചെയ്യുന്നതിനായി നായകള്‍ക്ക് അനസ്തേഷ്യ നല്‍കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഡോക്ടറെ കടിച്ചത്. ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ കാണിച്ചെങ്കിലും ആഴത്തിലുള്ള മുറിവില്‍ നിന്നും രക്തം വന്നതിനാല്‍ ഇമ്മ്യൂണോ ഗ്ലോബുലിന്‍ എടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

തുടര്‍ന്ന് ഡോക്ടര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇതിന് മുന്‍പും എ.ബി.സി സെന്ററിലെ അഞ്ചോളം ജീവനക്കാര്‍ക്ക് വിവിധ സമയങ്ങളിലായി നായയുടെ കടിയേറ്റിരുന്നു.

കടിയേല്‍ക്കാന്‍ സാധ്യത കൂടുതല്‍ ഉള്ളതിനാല്‍ മുന്‍കൂട്ടി ആന്റി റാബീസ് വാക്സിന്‍ സ്വീകരിച്ചാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്. ജില്ലയില്‍ കോര്‍പറേഷന് കീഴിലും ജില്ലാ പഞ്ചായത്തിന് കീഴിലുമായി രണ്ട് എ.ബി.സി സെന്ററുകളാണ് പ്രവര്‍ത്തിക്കുന്നത്.

ബാലുശ്ശേരിയിലെ തെരുവ് നായ വന്ധ്യംകരണ കേന്ദ്രം ഒരു വര്‍ഷം മുന്‍പാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇവിടെ ദിവസം പതിനഞ്ചോളം നായകളെ ശസ്ത്രക്രിയ നടത്തുന്നുണ്ട്.

കോര്‍പറേഷന് കീഴിലെ എ.ബി.സി സെന്ററില്‍ 10,000 തെരുവ് നായകളെ ശസ്ത്രക്രിയ നടത്തിയതിന്റെ പ്രഖ്യാപനം കഴിഞ്ഞ വര്‍ഷം വിപുലമായി നടത്തിയിരുന്നു. മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തിരുന്നത്.

#street #doctor #brought #for #sterilization #bitten; #event #scheduled #for #surgery

Next TV

Related Stories
#rain |സംസ്ഥാനത്ത് പരക്കെ മഴ; തെക്കൻ ജില്ലകളിൽ മഴ കനക്കും, ചൂടിന് നേരിയ ആശ്വാസം

Apr 14, 2024 07:19 AM

#rain |സംസ്ഥാനത്ത് പരക്കെ മഴ; തെക്കൻ ജില്ലകളിൽ മഴ കനക്കും, ചൂടിന് നേരിയ ആശ്വാസം

വിഷു ആഘോഷത്തിനിടയിൽ ആശ്വാസമായി മഴയെത്തിയതിന്റെ സന്തോഷത്തിലാണ് മലയാളികൾ....

Read More >>
#vishu |സമൃദ്ധിക്കാഴ്ചയിലേക്ക് കൺതുറന്ന് മലയാളികൾ; പൊൻകണിയൊരുക്കി ഇന്ന് വിഷു

Apr 14, 2024 07:11 AM

#vishu |സമൃദ്ധിക്കാഴ്ചയിലേക്ക് കൺതുറന്ന് മലയാളികൾ; പൊൻകണിയൊരുക്കി ഇന്ന് വിഷു

വിഷുവിന്റെ വരവറിയിച്ച് കണിക്കൊന്ന എന്നേ പൂത്തു....

Read More >>
#suicide |ആത്മഹത്യാശ്രമത്തിന്റെ ചിത്രങ്ങൾ ഭർത്താവിന്  അയച്ചുകൊടുത്ത് യുവതി ജീവനൊടുക്കി

Apr 14, 2024 07:00 AM

#suicide |ആത്മഹത്യാശ്രമത്തിന്റെ ചിത്രങ്ങൾ ഭർത്താവിന് അയച്ചുകൊടുത്ത് യുവതി ജീവനൊടുക്കി

തെറ്റിമുക്കിന് സമീപമുള്ള വാടക വീടിനുള്ളിലാണ് തൂങ്ങിമരിച്ച നിലയിൽ ശ്രീവിദ്യയെ കണ്ടെത്തിയത്....

Read More >>
#founddead |20 കാരനായ അതിഥി തൊഴിലാളി തോട്ടിൽ മരിച്ച നിലയിൽ, ദുരൂഹത; പൊലീസ് അന്വേഷണം തുടങ്ങി

Apr 14, 2024 06:52 AM

#founddead |20 കാരനായ അതിഥി തൊഴിലാളി തോട്ടിൽ മരിച്ച നിലയിൽ, ദുരൂഹത; പൊലീസ് അന്വേഷണം തുടങ്ങി

സമീപത്തെ എസ്.എൻ.ഡി.പി ശാഖ പാർക്കിംഗ് ഗ്രൗണ്ടിൽ ഇലക്ട്രിക് ജോലികൾക്കായി വന്നവരാണ് തോട്ടിൽ കമഴ്ന്ന് കിടക്കുന്ന നിലയിൽ സെയ്തുൾ ഇസ്ളാമിന്‍റെ മൃതദേഹം...

Read More >>
#arrest |വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

Apr 14, 2024 06:42 AM

#arrest |വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

കുട്ടിയെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടനത്തിനായി ഉപയോഗിക്കാൻ ആണെന്നുള്ള സംശയവും നിലനിൽക്കുന്നതായി പൊലീസ്...

Read More >>
#LokSabhaelection |ബി.ജെ.പി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

Apr 14, 2024 06:26 AM

#LokSabhaelection |ബി.ജെ.പി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

പ്രകടനപത്രികയിൽ ക്ഷേമ, വികസന പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ്...

Read More >>
Top Stories