#accident | മെറ്റലുമായി പോകുകയായിരുന്ന ടിപ്പര്‍ ലോറിയുടെ ഡീസല്‍ ടാങ്ക് ചോര്‍ന്നു; റോഡില്‍ തെന്നി വീണ ബൈക്ക് യാത്രികന് പരിക്ക്‌

#accident | മെറ്റലുമായി പോകുകയായിരുന്ന ടിപ്പര്‍ ലോറിയുടെ ഡീസല്‍ ടാങ്ക് ചോര്‍ന്നു; റോഡില്‍ തെന്നി വീണ ബൈക്ക് യാത്രികന് പരിക്ക്‌
Feb 22, 2024 06:05 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) മെറ്റലുമായി പോകുകയായിരുന്ന ടിപ്പര്‍ ലോറിയുടെ ഡീസല്‍ ടാങ്ക് ചോര്‍ന്ന് റോഡില്‍ പടര്‍ന്നതിനെ തുടര്‍ന്ന് തെന്നിവീണ ബൈക്ക് യാത്രികന് പരിക്കേറ്റു.

സംസ്ഥാന പാത മലയോര ഹൈവേയിലെ പുല്ലൂരാംപാറ - നെല്ലിപ്പൊയില്‍ റോഡില്‍ മഞ്ഞുവയലില്‍ ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവങ്ങളുടെ തുടക്കം. ലോറിയുടെ ഡീസല്‍ ടാങ്കില്‍ നിന്നുള്ള ഒരു വാല്‍വില്‍ ലീക്ക് ഉണ്ടാവുകയായിരുന്നു.

എന്നാല്‍ ഡ്രൈവര്‍ ഇതറിഞ്ഞില്ല. ഒരു കിലോമീറ്ററോളം ദൂരത്തില്‍ ഡീസല്‍ റോഡില്‍ ഒഴുകിയിരുന്നു. ലോറിക്ക് പുറകിലുണ്ടായിരുന്ന ബൈക്ക് യാത്രികന്‍ സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ലോറി തടഞ്ഞ് ഡ്രൈവറോട് വിവരം പറയുകയായിരുന്നു.

എന്നാല്‍ അപ്പോഴേക്കും റോഡില്‍ പരന്ന ഡീസല്‍ ടാങ്കില്‍ തെന്നിവീണ് ഒരു ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. നെല്ലിപ്പൊയിലിലെ ലോട്ടറിക്കടയില്‍ ജീവനക്കാരനായ അരീക്കോട് സ്വദേശി അഖിലി(27)നാണ് പരിക്കേറ്റത്.

കൈക്ക് സാരമായി പരിക്കേറ്റ ഇയാളെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മുക്കത്തെ ആശുപത്രിയിലേക്കും മാറ്റി. കൈക്ക് പൊട്ടലുള്ളതിനാല്‍ ശസ്ത്രക്രിയക്ക് നിര്‍ദേശിച്ചിട്ടുണ്ട്.

അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാര്‍ മുക്കം ഫയര്‍ സ്റ്റേഷനുമായി ബന്ധപ്പെട്ടിരുന്നു. 9.30ഓടെ അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ പി കെ ഭരതന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിരക്ഷാ സേന വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകി റോഡ് ഗതാഗത യോഗ്യമാക്കുകയായിരുന്നു.

സീനിയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ എന്‍. രാജേഷ്, ഫയര്‍ ഓഫീസര്‍മാരായ ഫാസില്‍ അലി, അജേഷ് ജി.ആര്‍, അഖില്‍ ആര്‍.വി, മിഥുന്‍. ആര്‍, സജിത്ത് ലാല്‍, ഹോം ഗാഡ് ജോളി ഫിലിപ്പ് എന്നിവരുള്‍പ്പെട്ട സംഘമാണ് റോഡ് പൂര്‍വ്വസ്ഥിതിയിലാക്കിയത്.

#diesel #tank #tipperlorry #carrying #metal #leaked; #Bike #rider #injured #after #slipping

Next TV

Related Stories
#arrest |വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

Apr 14, 2024 06:42 AM

#arrest |വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

കുട്ടിയെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടനത്തിനായി ഉപയോഗിക്കാൻ ആണെന്നുള്ള സംശയവും നിലനിൽക്കുന്നതായി പൊലീസ്...

Read More >>
#LokSabhaelection |ബി.ജെ.പി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

Apr 14, 2024 06:26 AM

#LokSabhaelection |ബി.ജെ.പി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

പ്രകടനപത്രികയിൽ ക്ഷേമ, വികസന പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ്...

Read More >>
#Complaint |ചിന്താ ജെറോമിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാഹനം ഇടിപ്പിച്ചെന്ന് പരാതി

Apr 14, 2024 06:23 AM

#Complaint |ചിന്താ ജെറോമിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാഹനം ഇടിപ്പിച്ചെന്ന് പരാതി

പരിക്കേറ്റ ചിന്തയെ കൊല്ലം എന്‍എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

Read More >>
#stabbed |ചിക്കൻ കടയിലെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു, ചോദ്യം ചെയ്ത മുൻ ജീവനക്കാരെ പുതിയ ജീവനക്കാരൻ കുത്തി

Apr 14, 2024 06:02 AM

#stabbed |ചിക്കൻ കടയിലെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു, ചോദ്യം ചെയ്ത മുൻ ജീവനക്കാരെ പുതിയ ജീവനക്കാരൻ കുത്തി

സംഭവ ശേഷം സ്ഥലത്തുനിന്നും രക്ഷപ്പെട്ട മുഹമ്മദ് ഹുസൈനെ വീടിന് സമീപത്ത് നിന്നും അറസ്റ്റ്...

Read More >>
#udf |വടകരയില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ അക്രമശ്രമം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദ്ദേശം

Apr 13, 2024 11:11 PM

#udf |വടകരയില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ അക്രമശ്രമം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദ്ദേശം

മോശമായി പെരുമാറുകയും ചെയ്ത സംഭവത്തിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരേ നടപടിക്ക് നിര്‍ദ്ദേശം...

Read More >>
Top Stories