മഹാരാഷ്ട്ര: (truevisionnews.com) മഹാരാഷ്ട്രയിലെ ബുൽദാനയിൽ അമ്പലത്തിൽ നിന്ന് പ്രസാദം കഴിച്ച 200 പേർക്ക് രോഗബാധ. ഛർദ്ദി, വയറിള്ളക്കം പോലുള്ള രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെയാണ് ഗ്രാമവാസികൾ പരാതിപ്പെട്ടത്. ഇവരിൽ 142 പേരെ ബീബിയിലെ ആശുപത്രിയിലും 20 പേരെ ലോനാറിലെ ആശുപത്രിയിലും 35 പേരെ മെഹ്‌കറിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി പൂജക്ക് ശേഷം ഗ്രാമത്തിലെ അമ്പലത്തിൽ ഭക്തർക്ക് കൊടുത്ത പ്രസാദത്തിലാണ് രോഗബാധ ഉണ്ടായിരുന്നത്. എല്ലാ രോഗികളുടെയും നില തൃപ്തികരമാണ്, പലരെയും ഇതിനോടകം ഡിസ്ചാർജ് ചെയ്തു.
ഏതു അത്യാവശ്യ ഘട്ടത്തിലും ആവശ്യമായ മെഡിക്കൽ സഹായവും ഡോക്ടർമാരുടെ സംഘത്തെയും ഗ്രാമത്തിൽ വിന്യസിച്ചിട്ടുണ്ട്. 200 പേർക്ക് രോഗബാധ ഉണ്ടാക്കിയ പ്രസാദത്തിൻ്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും . കൃത്യമായ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.
#People #ate #prasad #temple #got #foodpoisoning
