ലിവര്‍പൂള്‍: (truevisionnews.com) മലയാളി നഴ്സിങ് വിദ്യാര്‍ത്ഥിനി യുകെയില്‍ മരിച്ചു. ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ നഗരങ്ങള്‍ക്ക് സമീപമുള്ള വാറിങ്ടണില്‍ താമസിക്കുന്ന ബാബു മാമ്പള്ളി-ലൈജു ദമ്പതികളുടെ മകളായ മെറീന ബാബു (20) ആണ് മരിച്ചത്.
രക്താര്‍ബുദം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കീമോ തെറാപ്പി ആരംഭിച്ചതിന് പിന്നാലെയാണ് മെറീനയുടെ മരണം.
ദിവസങ്ങളായി റോയല്‍ ലിവര്‍പൂള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്.
യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്ററില്‍ മൂന്നാം വര്‍ഷം നഴ്സിങ് വിദ്യാര്‍ത്ഥിനിയാണ്. കോട്ടയം ചിങ്ങവനം സ്വദേശികളാണ് ബാബു മാമ്പള്ളിയും കുടുംബവും.
മെറീനയുടെ മൂത്ത സഹോദരി മെര്‍ലിന്‍ ബാബു വാറിങ്ടണിൽ എന്‍എച്ച്എസ് ഹോസ്പിറ്റൽ ജീവനക്കാരിയാണ്.
#Malayali #nursing #student #dies #UK