ശാസ്താംകോട്ട: (truevisionnews.com) ഗ്യാസ് സിലിണ്ടറിൽനിന്ന് തീ പടർന്ന് വീട് കത്തിനശിച്ചു. കുന്നത്തൂർ ഐവർകാല നിലക്കൽ ക്ഷേത്രത്തിനു സമീപം അനു ഭവനത്തിൽ അനിലിന്റെ വീടിനാണ് തീപിടിച്ചത്.
രാവിലെ ആഹാരം പാകംചെയ്യുന്നതിനിടെ, അപ്രതീക്ഷിതമായി സിലണ്ടറിൽനിന്ന് തീയുണ്ടാകുകയും സമീപത്തുകിടന്ന വസ്തുക്കളിലേക്ക് തീപടരുകയുമായിരുന്നു.
തുടർന്ന്, സിലിണ്ടറിൽനിന്ന് അടുക്കളയിലേക്കും തൊട്ടടുത്ത മുറിയിലേക്കും തീ പടർന്നുപിടിക്കുകയായിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ശാസ്താംകോട്ട അഗ്നിരക്ഷാ അംഗങ്ങൾ അടുക്കളയിൽകയറി കത്തിക്കൊണ്ടിരുന്ന സിലിണ്ടർ പുറത്തെത്തിച്ചു.
തുടർന്ന് വെള്ളം പമ്പുചെയ്ത് അടുക്കളയിലെയും മുറിയിലെയും തീ കെടുത്തുകയായിരുന്നു. അടുക്കളയും വയറിങ് സാമഗ്രികളും പൂർണമായും കത്തിയമർന്നു.
നാട്ടുകാരുടെ സഹായത്തോടെ ശാസ്താംകോട്ട അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ ജയചന്ദ്രന്റെ നേതൃത്വത്തിൽ ഫയർമാൻമാരായ ഷിനു, രതീഷ്, രാജേഷ്, ഹോം ഗാർഡ് പ്രദീപ് ജി. എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
സേനയുടെ സമയോചിത ഇടപെടൽ മൂലം സമീപ വീടുകളിലേക്ക് തീ പടരാതെ ദുരന്തം ഒഴിവാകുകയായിരുന്നു.
#fire #broke #out #from #gas #cylinder #house #gutted.