#DelhiFootballLeague | തുടരെത്തുടരെ സെൽഫ് ഗോളുകള്‍; ഇന്ത്യന്‍ ഫുട്ബോളിനെ പിടിച്ചുകുലുക്കി ഒത്തുകളി വിവാദം

#DelhiFootballLeague | തുടരെത്തുടരെ സെൽഫ് ഗോളുകള്‍; ഇന്ത്യന്‍ ഫുട്ബോളിനെ പിടിച്ചുകുലുക്കി ഒത്തുകളി വിവാദം
Feb 20, 2024 08:13 PM | By VIPIN P V

ന്യൂഡൽഹി: (truevisionnews.com) ഇന്ത്യന്‍ ഫുട്ബോളിനെ പിടിച്ചുകുലുക്കി ഒത്തുകളി വിവാദം. ദില്ലി ഫുട്ബോൾ ലീഗില്‍ താരങ്ങൾ ഞെട്ടിക്കുന്ന രീതിയിൽ സെൽഫ് ഗോളുകള്‍ നൽകുന്ന ദൃശ്യങ്ങൾ പുറത്തായി.

അഹ്ബാബ് എഫ്സിയുടെ താരങ്ങളാണ് സ്വന്തം വലയിലേക്ക് പന്തടിച്ച് കയറ്റിയത്. റേഞ്ചേഴ്സ് എഫ്സിക്കെതിരായ മത്സരത്തിനിടെയായിരുന്നു നാടകീയ സംഭവം.

അഹ്ബാബ് എഫ്സി ക്ലബിനെ സസ്‌പെന്‍ഡ് ചെയ്ത ഡൽഹി സോക്കർ അസോസിയേഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അഹ്ബാബ് എഫ്സി നാല് ഗോൾ നേടി മുന്നിലെത്തിയതിന് പിന്നാലെയാണ് രണ്ട് തവണ ക്ലബിന്‍റെ താരങ്ങള്‍ സെൽഫ് ഗോൾ അടിച്ചത്.

റേഞ്ചേഴ്സ് എഫ്സി താരങ്ങൾ പന്തിനായി ശ്രമം നടത്താതെ നിൽക്കുന്ന ഘട്ടത്തിലാണ് ഗോളുകൾ വന്നത്. അതും ഗോളി വെറും കാഴ്ചക്കാരനായി നോക്കിനില്‍ക്കേ. ബാക്ക്‌പാസ് നല്‍കി കളിച്ചുകൊണ്ടിരുന്ന അഹ്ബാബ് എഫ്സി താരങ്ങള്‍ വിചിത്രമായ രീതിയില്‍ സെല്‍ഫ് ഗോളുകള്‍ സ്വന്തം വലയിലാക്കുകയായിരുന്നു.

ഇതിന് പിന്നാലെ ഗോളിയുടെ നിരാശയും താരങ്ങളുടെ പെരുമാറ്റവും ഒത്തുകളി ആരോപണത്തിന് തെളിവായി പലരും നിരത്തുന്നു. സെല്‍ഫ്‌ ഗോളുകള്‍ വിവാദമായതോടെ അഹ്ബാബ് എഫ്സിയെ ദില്ലി സോക്കർ അസോസിയേഷൻ സസ്പെൻഡ് ചെയ്തു.

ക്ലബിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. മിനര്‍വ പഞ്ചാബിന്‍റെയും ഡല്‍ഹി എഫ്സിയുടെയും ഉടമയായ രഞ്ജിത് ബജാജ് സംഭവത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ഒത്തുകളിക്ക് തെളിവുകളായി മത്സരത്തിലെ വീഡിയോകള്‍ രഞ്ജിത് ബബാജ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഐ ലീഗ്, ദില്ലി സോക്കര്‍ അസോസിയേഷന്‍, ദില്ലി പൊലീസ് എന്നിവയെ ടാഗ് ചെയ്താണ് രഞ്ജിത്തിന്‍റെ ട്വീറ്റ്. ഒത്തുകളി സംബന്ധിച്ച് നേരത്തെ താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും ആരും ഗൗനിച്ചില്ല എന്നും രഞ്ജിത് ബജാജ് പറയുന്നു.

ദില്ലി ഫുട്ബോള്‍ ലീഗില്‍ ഒത്തുകളി ആരോപിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകള്‍ ശ്രദ്ധയില്‍പ്പെട്ടതായി അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് കല്യാണ്‍ ചൗബേ വ്യക്തമാക്കി.

'ദൃശ്യങ്ങള്‍ പ്രഥമദൃഷ്ട്യാ വളരെ ആശങ്കയുണ്ടാക്കുന്നതാണ്. മത്സരങ്ങളില്‍ നിന്ന് ഒത്തുകളിയും അഴിമതിയും ഒഴിവാക്കുന്നതിനായി തീവ്രമായ ശ്രമങ്ങളിലാണെന്നും ശക്തമായ തെളിവുകള്‍ ശേഖരിച്ച് വരികയാണ്' എന്നും അദേഹം ട്വീറ്റില്‍ കുറിച്ചു.

#Constant #own #goals; #match-#fixing #controversy #rocked #Indianfootball

Next TV

Related Stories
#AnandKrishnan | അര്‍ദ്ധ സെഞ്ച്വറിയുമായി തിളങ്ങി കൊച്ചിയുടെ ആനന്ദ് കൃഷ്ണനും ജോബിന്‍ ജോബിയും; ആനന്ദ് കളിയിലെ താരം

Sep 7, 2024 08:46 PM

#AnandKrishnan | അര്‍ദ്ധ സെഞ്ച്വറിയുമായി തിളങ്ങി കൊച്ചിയുടെ ആനന്ദ് കൃഷ്ണനും ജോബിന്‍ ജോബിയും; ആനന്ദ് കളിയിലെ താരം

ഈ മികവിനെ തേടി മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവുമെത്തി. മറുവശത്ത് കരുതലോടെ ബാറ്റ് ചെയ്ത ജോബിനും അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കി...

Read More >>
#RahulDravid | രാഹുൽ ദ്രാവിഡ് തിരികെ രാജസ്ഥാൻ റോയൽസിലേക്ക്; മുഖ്യപരിശീലകനാകും

Sep 4, 2024 03:25 PM

#RahulDravid | രാഹുൽ ദ്രാവിഡ് തിരികെ രാജസ്ഥാൻ റോയൽസിലേക്ക്; മുഖ്യപരിശീലകനാകും

നേരത്തെ ഇരുവരും ക്രിക്കറ്റ് അക്കാദമിയിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ശ്രീലങ്കയുടെ മുൻ താരം കുമാർ സംഗക്കാര ടീം ഡയറക്ടറാ‍യി തുടരുമെന്നാണ്...

Read More >>
#shikhardhawan | 'ഗബ്ബര്‍' കളമൊഴിഞ്ഞു; ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ശിഖര്‍ ധവാന്‍

Aug 24, 2024 09:51 AM

#shikhardhawan | 'ഗബ്ബര്‍' കളമൊഴിഞ്ഞു; ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ശിഖര്‍ ധവാന്‍

സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെ താരം തന്നെയാണ് ഇക്കാര്യം...

Read More >>
#ShakibAlHasan | ബംഗ്ലാദേശ് ക്രിക്കറ്റർ ഷാക്കിബുൽ ഹസനെതിരെ കൊലക്കുറ്റത്തിന് കേസ്

Aug 23, 2024 07:40 PM

#ShakibAlHasan | ബംഗ്ലാദേശ് ക്രിക്കറ്റർ ഷാക്കിബുൽ ഹസനെതിരെ കൊലക്കുറ്റത്തിന് കേസ്

ശൈഖ് ഹസീനയുടെ അടുത്ത അനുയായിയായിരുന്ന നസ്മുള്‍ ഹസ്സന്‍ രാജിവെച്ച പശ്ചാത്തലത്തിലാണ് ഫാറുഖ് അഹമ്മദ് പ്രസിഡന്റായി...

Read More >>
#KLRahul | 'എനിക്കൊരു പ്രഖ്യാപനം നടത്താനുണ്ട്'; ഇൻസ്റ്റഗ്രാമിൽ കോളിളക്കം സൃഷ്ടിച്ച് കെ.എൽ. രാഹുലിന്റെ പോസ്റ്റ്

Aug 23, 2024 12:54 PM

#KLRahul | 'എനിക്കൊരു പ്രഖ്യാപനം നടത്താനുണ്ട്'; ഇൻസ്റ്റഗ്രാമിൽ കോളിളക്കം സൃഷ്ടിച്ച് കെ.എൽ. രാഹുലിന്റെ പോസ്റ്റ്

എന്നാല്‍, ഇത് വ്യാജ പോസ്റ്റാണെന്നാണ് വ്യക്തമാകുന്നത്. നിലവില്‍ അദ്ദേഹത്തിന്റെ സ്റ്റോറിയില്‍ അത്തരത്തിലൊരു...

Read More >>
 #milanrathnayake | 41 വര്‍ഷം പഴക്കമുള്ള ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് മിലന്‍ രത്നായകെ, മറികടന്നത് ഇന്ത്യൻ താരത്തെ

Aug 22, 2024 10:08 AM

#milanrathnayake | 41 വര്‍ഷം പഴക്കമുള്ള ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് മിലന്‍ രത്നായകെ, മറികടന്നത് ഇന്ത്യൻ താരത്തെ

ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക 113-7ലേക്ക് തകര്‍ന്നടിഞ്ഞെങ്കിലും ക്യാപ്റ്റൻ ധനഞ്ജയ ഡിസില്‍വയും(74) മിലന്‍ രത്നായകെയും...

Read More >>
Top Stories