#thrippunithurablast | തൃപ്പൂണിത്തുറ സ്ഫോടനം; നഷ്ടപരിഹാരം വേണമെന്ന് വീട് തകർന്നവർ, ഉത്തരവാദിത്തം ക്ഷേത്ര കമ്മിറ്റിക്കെന്ന് കൗൺസിലർമാർ

#thrippunithurablast |  തൃപ്പൂണിത്തുറ സ്ഫോടനം; നഷ്ടപരിഹാരം വേണമെന്ന് വീട് തകർന്നവർ, ഉത്തരവാദിത്തം ക്ഷേത്ര കമ്മിറ്റിക്കെന്ന് കൗൺസിലർമാർ
Feb 13, 2024 07:21 AM | By Athira V

കൊച്ചി: തൃപ്പൂണിത്തുറ സ്ഫോടനത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തം പുതിയകാവ് ക്ഷേത്രകമ്മറ്റിക്കെന്ന് തൃപ്പൂണിത്തുറ നഗരസഭ കൗൻസിലർമാർ. വീട് തകർന്നവർക്കും മറ്റും ക്ഷേത്രകമ്മറ്റി നഷ്ടപരിഹാരം നൽണം.

സ്ഫോടനത്തില്‍ 8 വീടുകള്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. 40 വീടുകള്‍ക്ക് ബലക്ഷയമുണ്ടായി. എല്ലാം പഴയപടിയാകാൻ കോടികൾ ചെലവ് വരും. സ്ഫോടനത്തിന്‍റെ ഉത്തരവാദികള്‍ നഷ്ടപരിഹാരം നല്‍ഷണമെന്നാണ് വീട് തകര്‍ന്നവര്‍ ആവശ്യപ്പെടുന്നത്.

ഒന്നരകിലോമീറ്ററോളം വ്യാപ്തിയില്‍ നടന്ന ഉഗ്രസ്ഫോടനത്തില്‍ ഒരു ഭാഗത്ത് മനുഷ്യജീവനുകള്‍ പൊലിഞ്ഞു. മറുഭാഗത്ത് വന്‍ നാശനഷ്ടം. പാവങ്ങള്‍ നുള്ളിപ്പെറുക്കിയും വായ്പയെടുത്തുമെല്ലാം നിര്‍മിച്ച വീടുകളാണ് തകര്‍ന്നത്. ഒന്നോ രണ്ടോ അല്ല നാല്‍പതിലേറെ വീടുകള്‍ക്ക് നാശനഷ്ടമുണ്ടെന്നാണ് പ്രാഥമിക കണക്ക്.

അതില്‍ ചുരുങ്ങിയത് എട്ടെണ്ണമെങ്കിലും പൂര്‍ണമായും ഉപയോഗശൂന്യമായി. വീട് നഷ്ടമായവരെ പുതിയകാവിലെ ഓഡിറ്റോറിയത്തിലേക്ക് മാറ്റി. ദുരിതാശ്വാസക്യാമ്പിന് സമാനമായ കാഴ്ച.

രാത്രി ക്യാമ്പില്‍ കിടന്ന് ഉറങ്ങാന്‍ സാധിക്കാത്തവരെയും ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള പ്രായമായവരേയും ബന്ധുവീടുകളിലേക്കും മറ്റും മാറ്റി. ഇതിനെല്ലാമിടയില്‍, കോടികണക്കിന് രൂപയുടെ നഷ്ടപരിഹാരം ആര് നല്‍കും എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.

ബന്ധപ്പെട്ടവര്‍ നഷ്ട പരിഹാരം നല്‍കണമെന്ന് വീട് നഷ്ടമായവര്‍ ആവശ്യപ്പെടുന്നു. അമ്പലകമ്മറ്റിക്കാണ് പൂര്‍ണ ഉത്തരവാദിത്തമെന്ന് നഗരസഭാ കൗണ്‍സിലര്‍മാരടക്കം തറപ്പിച്ച് പറയുന്നു.

വെടിക്കെട് നടക്കുന്ന മേഖലയില്‍ ഇന്‍ഷുറന്‍സ് എടുക്കണമെന്ന് ചട്ടമുണ്ട്. പുതിയകാവില്‍ കരിമരുന്ന് പ്രയോഗം നടക്കുന്ന മൈതാനത്തിന് ചുറ്റും ഇന്‍ഷുറന്‍സ് ഉണ്ടെന്നാണ് വിവരം. എന്നാല്‍ കഴിഞ്ഞ ദിവസം സ്ഫോടനമുണ്ടായ പ്രദേശം ഇന്‍ഷുറന്‍സ് പരിധിക്ക് പുറത്താണ് താനും.

#thrippunithura #firecracker #blast #case #councilors #temple #committee #responsible

Next TV

Related Stories
#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

Sep 7, 2024 11:08 PM

#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി കൂടിക്കാഴ്ച...

Read More >>
#ganja |    'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Sep 7, 2024 10:41 PM

#ganja | 'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

രണ്ടര കിലോ ഒറീസ ഗോൾഡ് കഞ്ചാവാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്....

Read More >>
#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

Sep 7, 2024 09:41 PM

#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയുടെ വിവരങ്ങൾ...

Read More >>
#MuhammadAttoorMissing | മാമി തിരോധാനക്കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം; മേല്‍നോട്ട ചുമതല ഐ.ജിക്ക്

Sep 7, 2024 09:36 PM

#MuhammadAttoorMissing | മാമി തിരോധാനക്കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം; മേല്‍നോട്ട ചുമതല ഐ.ജിക്ക്

ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എച്ച്. വെങ്കടേഷ് ആണ് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി ഉത്തരവ്...

Read More >>
#arrest |  ഭാര്യയെ സംശയം, നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി,  യുവാവ് അറസ്റ്റിൽ

Sep 7, 2024 09:08 PM

#arrest | ഭാര്യയെ സംശയം, നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി, യുവാവ് അറസ്റ്റിൽ

ഇയാളുടെ ഭാര്യ ഈ മെയിലായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് തിരുവല്ല പൊലീസ് ഇയാളെ വീട്ടിൽ നിന്നും അറസ്റ്റ്...

Read More >>
#PinarayiVijayan | ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ചകൾ, മുഖ്യമന്ത്രിയെ കണ്ട് ഡിജിപി, കൂടിക്കാഴ്ച നീണ്ടത് ഒന്നരമണിക്കൂർ

Sep 7, 2024 09:05 PM

#PinarayiVijayan | ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ചകൾ, മുഖ്യമന്ത്രിയെ കണ്ട് ഡിജിപി, കൂടിക്കാഴ്ച നീണ്ടത് ഒന്നരമണിക്കൂർ

എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് നിർണായകമായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മുഖ്യമന്ത്രിയുടേയും കൂടിക്കാഴ്ച...

Read More >>
Top Stories