കാസര്‍കോഡ് : (truevisionnews.com) സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രോത്സവത്തിന് പോവുകയായിരുന്ന യുവാവ് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ചു.
മൂന്നുപേര്‍ക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് ജി.എസ്.ടി ഓഫിസ് ഉദ്യോഗസ്ഥൻ അമ്മിഞ്ഞിക്കോട്ടെ കെ. രഘു- അംബിക ദമ്പതികളുടെ മകൻ കെ. അനുരാഗ് (27) ആണ് മരിച്ചത്.
ഞായാറാഴ്ച വൈകീട്ട് 3 മണിയോടെ കൊടക്കാട് വെള്ളച്ചാലിലായിരുന്നു അപകടം. പാലേത്തര ഭാഗത്ത് നിന്നും കൂട്ടുകാര്‍ക്കൊപ്പം മുച്ചിലോട്ട് പെരുങ്കളിയാട്ടം കാണാൻ പോകുകയായിരുന്നു.
ഇവർ സഞ്ചരിച്ച ഓട്ടോ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. കാഞ്ഞങ്ങാട്ടെ ജ്വല്ലറി ജീവനക്കാരനാണ്. ഏക സഹോദരി: അമൃത.
#youngman #who #going #temple #festival #his #friends #died #auto #lost #control #overturned.