#Tripunithurablast | തൃപ്പൂണിത്തുറ സ്ഫോടനത്തില്‍ അടിമുടി ദുരൂഹത; നിയമങ്ങൾ കാറ്റിൽപ്പറത്തി ഇരുവിഭാഗങ്ങളുടെ മത്സര വെടിക്കെട്ട്

#Tripunithurablast | തൃപ്പൂണിത്തുറ സ്ഫോടനത്തില്‍ അടിമുടി ദുരൂഹത; നിയമങ്ങൾ കാറ്റിൽപ്പറത്തി ഇരുവിഭാഗങ്ങളുടെ മത്സര വെടിക്കെട്ട്
Feb 12, 2024 06:34 PM | By VIPIN P V

കൊച്ചി: (truevisionnews.com) തൃപ്പൂണിത്തുറ പുതിയകാവ് സ്ഫോടനത്തില്‍ അടിമുടി ദുരൂഹത. നിയമങ്ങളും ചട്ടങ്ങളുമെല്ലാം കാറ്റില്‍പ്പറത്തിയാണ് ജനസാന്ദ്രതയേറിയ പ്രദേശത്ത് വെടിക്കെട്ടിനായി ഉഗ്രസ്ഫോടകവസ്തുക്കള്‍ എത്തിച്ചത്.

കരിമരുന്ന് പ്രയോഗത്തിനായി ഉത്സവഭാരവാഹികള്‍ യാതൊരനുമതിയും തേടിയിട്ടില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയതിനിടെ വടക്കുംഭാഗം കരയോഗത്തിനെതിരെ നാട്ടുകാരും രംഗത്തുവന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പുതിയകാവ് ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു തെക്കും ഭാഗത്തിന്‍റെ വെടിക്കെട്ട് നടന്നത്. യാതൊരുനുമതിയുമില്ലാതെ നടത്തിയ വെടിക്കെട്ടിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതറഞ്ഞിട്ടും വാശിപ്പുറത്ത് തെക്കുഭാഗത്തെ മറികടക്കണമെന്ന ചിന്തയോടെയാണ് വടക്കുംഭാഗം വെടിക്കെട്ടിനായി സ്ഫോടകവസ്തുകള്‍ എത്തിച്ചതെന്നാണ് ആക്ഷേപം.

കരിമരുന്ന് പ്രയോഗത്തിന് മുന്‍പ് നേടേണ്ട അനുമതികളോ പരിശോധനകളോ ഒന്നും പൂര്‍ത്തിയാക്കിയില്ലെന്നും സ്ഫോടക വസ്തുക്കളെത്തിക്കാൻ അനുമതി തേടിയിട്ടില്ലെന്നുമാണ് ജില്ലാ കളക്ടര്‍ എന്‍എസ്കെ ഉമേഷ് വ്യക്തമാക്കിയത്.

കരിമരുന്ന് പ്രയോഗത്തിനായി ഇത്രയധികം സ്ഫോടകവസ്തുക്കള്‍ നാല് പാടും വീടുള്ള സ്ഥലത്ത് ഇറക്കുന്നതിനെ കുറിച്ച് ഫയര്‍ ഫോഴ്സിനും അറിവില്ലായിരുന്നു. ഇതിനിടെ വലിയ ദുരന്തത്തിന് പിന്നാലെ കരയോഗത്തിനെതിരെ പൊട്ടിത്തെറിച്ച് നാട്ടുകാരും രംഗത്തെത്തി.

വെട്ടിക്കെട്ടിനായി സ്ഫോടകവസ്തുക്കള്‍ എത്തിച്ച കരാറുകാര്‍ക്കെതിരെയും വടക്കുംഭാഗം കരയോഗക്കാര്‍ക്കെതിരെയും പൊലീസ് മനപ്പൂര്‍വമല്ലാത്ത നരഹത്യ ചുമത്തിയാണ് കേസെടുത്തത്.

അമ്പല കമ്മിറ്റി ഭാരവാഹികളായ നാലുപേരെയാണ് സംഭവത്തില്‍ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇതിനിടെ, വെടിക്കെട്ടിന്‍റെ കരാറുകാരനായ ആദര്‍ശിന്‍റെ തിരുവനന്തപുരം പോത്തന്‍കോടുള്ള വാടകകെട്ടിടത്തില്‍ പൊലീസ് പരിശോധന നടത്തി.

ഇവിടെ നിന്നും സ്ഫോടകവസ്കുകള്‍ പിടിച്ചെടുത്തു. അനധികൃതമായാണ് ഇവ സൂക്ഷിച്ചതെന്നും പൊലീസ് അറിയിച്ചു.

#Mystery #over #Tripunithurablast; #rules#thrown #wind #competition #fireworks #both #sides

Next TV

Related Stories
#phonetheft | അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; മൂന്ന് പേർ പിടിയിൽ

Oct 18, 2024 08:54 AM

#phonetheft | അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; മൂന്ന് പേർ പിടിയിൽ

കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ്...

Read More >>
#arrest | കോഴിക്കോട് പേരാമ്പ്രയിൽ വ്യാജ സ്വർണം വിറ്റ് പണം തട്ടിയ കേസ്; യുവാവ് അറസ്റ്റിൽ

Oct 18, 2024 08:50 AM

#arrest | കോഴിക്കോട് പേരാമ്പ്രയിൽ വ്യാജ സ്വർണം വിറ്റ് പണം തട്ടിയ കേസ്; യുവാവ് അറസ്റ്റിൽ

സ്വർണം കണ്ടപ്പോൾ തന്നെ സ്‌ഥാപനത്തിൽ ഉള്ളവർക്ക് സംശയം തോന്നിയെങ്കിലും ഉരച്ചു നോക്കിയപ്പോഴും കാരറ്റ് അനലൈസറിൽ പരിശോധിച്ചപ്പോഴും സ്വർണം...

Read More >>
#naveenbabusuicide |  കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യ ഹൈക്കോടതിയിലേക്ക്, മുന്‍കൂര്‍ ജാമ്യത്തിന് നീക്കം

Oct 18, 2024 08:35 AM

#naveenbabusuicide | കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യ ഹൈക്കോടതിയിലേക്ക്, മുന്‍കൂര്‍ ജാമ്യത്തിന് നീക്കം

ദിവ്യയെ പ്രതി ചേർത്ത് ഇന്നലെ കോടതിയിൽ കണ്ണൂർ ടൗൺ പൊലീസ് റിപ്പോർട്ട്‌...

Read More >>
#ppdivya | നവീൻ ബാബുവിൻ്റെ വേർപാടിൽ വേദനയുണ്ട്, തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും -പി.പി.ദിവ്യ

Oct 18, 2024 08:10 AM

#ppdivya | നവീൻ ബാബുവിൻ്റെ വേർപാടിൽ വേദനയുണ്ട്, തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും -പി.പി.ദിവ്യ

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്സ്ഥാനത്ത് നിന്നും മാ റ്റാനുള്ള പാർട്ടിയുടെ തീരുമാനം...

Read More >>
Top Stories