#dismiss | ഇടുക്കിയിൽ താൽക്കാലിക വാച്ചർമാരെ പിരിച്ചുവിടാൻ മൂന്നാർ ഡി എഫ് ഒയുടെ ഉത്തരവ്

#dismiss | ഇടുക്കിയിൽ താൽക്കാലിക വാച്ചർമാരെ പിരിച്ചുവിടാൻ മൂന്നാർ ഡി എഫ് ഒയുടെ ഉത്തരവ്
Feb 12, 2024 05:39 PM | By MITHRA K P

ഇടുക്കി: (truevisionnews.com) ഇടുക്കിയിൽ വന്യമൃ​ഗ ശല്യം അതിരൂക്ഷമായി നിലനിൽക്കുന്ന മൂന്നാർ ഡിവിഷന് കീഴിലെ താൽക്കാലിക വാച്ചർമാരെ പിരിച്ചുവിടാൻ മൂന്നാർ ഡി എഫ് ഒയുടെ ഉത്തരവ്. ആർ ആർ ടി, സെന്റർ നഴ്സറി, ഇൻസ്പെക്ഷൻ ബം​ഗ്ലാവ് എന്നിങ്ങനെ ഒഴിവുകളുള്ള താൽക്കാലിക വാച്ചർമാരെയും പിരിച്ചുവിടാനാണ് ഉത്തരവ്.

കഴിഞ്ഞ മാസം ഒമ്പതാം തിയതിയാണ് കാലങ്ങളായി ജോലി നോക്കി വരുന്ന മൂന്നാർ ഡിവിഷൻ കീഴിലുള്ള അടിമാലി, നേര്യമംഗലം, ദേവികുളം, മൂന്നാർ ഫോറസ്റ്റ് റേഞ്ചുകൾളിലെ താൽക്കാലിക വനം വകുപ്പ് വാച്ചർമാരെ മാർച്ച് 31ന് ശേഷം പിരിച്ചുവിട്ടുകൊണ്ടുള്ള മൂന്നാർ ഡി എഫ് ഒയുടെ ഉത്തരവിറങ്ങിയത്.

വനം സംരക്ഷണം, മനുഷ്യവന്യജീവി സംഘർഷ ലഘൂകരണം, വനവിഭവ ശേഖരണം, വനവികസനം തുടങ്ങിയ ബഡ്ജറ്റ് ഹെഡുകൾക്ക് കീഴിൽ ജോലി നോക്കുന്ന താൽക്കാലിക വാച്ചർമാർക്കാണ് ജോലി നഷ്ടമാവുക. ഈ ബഡ്ജറ്റ് ഹെഡുകൾ വഴി വരുന്ന പണമാണ് താൽക്കാലിക വാച്ചർമാർക്ക് ശമ്പളമായി നൽകിയിരുന്നത്.

ദിവസവേതനമായി ഇവർക്ക് 925 രൂപ നൽകാമെന്ന് ഉറപ്പ് നൽകുന്നുണ്ടെങ്കിലും ആകെ പ്രതിമാസം 15000 മാത്രമാണ് ഇവർക്ക് ലഭിക്കുന്നത്. മാത്രമല്ല 30 ദിവസം പൂർണമായി ജോലി ചെയ്താലും പകുതി ശമ്പളം മാത്രമാണ് താത്കാലിത വാച്ചർമാർക്ക് നൽകിയിരുന്നത്. വാച്ചർമാർക്കുള്ള ശമ്പളം പോലും മാസങ്ങളായി മുടങ്ങികിടക്കുകയായിരുന്നു.

ഈ സാഹചര്യം നിലനിൽക്കെയാണ് ഇപ്പോൾ താൽക്കാലിക വാച്ചർമാരെ പിരിച്ചുവിടാനുള്ള ഉത്തരവ് ഇറക്കിയത്. ചിന്നക്കനാൽ, ശാന്തൻപാറ, ദേവികുളം അടക്കമുള്ള പ്രദേശങ്ങളിൽ വാച്ചർമാർ ഇല്ലാതായത്തോടെ വന്യജീവി ആക്രമണം ഏറ്റവും രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കടുത്ത പ്രതിസന്ധി തന്നെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

ഈ വിഷയത്തിൽ എത്രയും പെട്ടെന്ന് സംസ്ഥാന സർക്കാർ ഇടപെടണമെന്നാണ് വാച്ചർമാരും പ്രദേശത്തെ നാട്ടുകാരും ആവശ്യപ്പെടുന്നത്.

#Order #Munnar #DFO #dismiss #temporary #watchers #Idukki

Next TV

Related Stories
 പാലക്കാട് ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jan 21, 2025 10:50 PM

പാലക്കാട് ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കക്കാട്ടിരി നേർച്ച കാണാനെത്തിയ കുടുംബം സഞ്ചരിച്ച കാർ ആണ്...

Read More >>
കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീ പിടിച്ചു

Jan 21, 2025 10:31 PM

കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീ പിടിച്ചു

ഓടിക്കൊണ്ടിരുന്ന ലോറിയുടെ കാബിൻ കത്തിനശിച്ചു....

Read More >>
മന്ത്രി മുഹമ്മദ് റിയാസിന്‍റെ പേരിൽ വ്യാജ സന്ദേശം; പൊലീസ് മേധാവിക്ക് പരാതി നൽകി

Jan 21, 2025 09:50 PM

മന്ത്രി മുഹമ്മദ് റിയാസിന്‍റെ പേരിൽ വ്യാജ സന്ദേശം; പൊലീസ് മേധാവിക്ക് പരാതി നൽകി

കേരളത്തിലെ ഒരു വിമാനത്താവളത്തിലും ടാക്സി തൊഴിലാളികളെ നിയന്ത്രിക്കാനോ വിനോദ സഞ്ചാരികൾ പോകേണ്ട ടാക്സികൾ ഏതൊക്കെയെന്ന് കണക്കാക്കാനോ വിനോദ സഞ്ചാര...

Read More >>
വീട് വാടകയ്ക്ക് എടുത്ത് നിരോധിത ലഹരി വിൽപ്പന; പരിശോധനയിൽ പിടികൂടിയത് 50 ചാക്ക് ഹാൻസ്

Jan 21, 2025 09:43 PM

വീട് വാടകയ്ക്ക് എടുത്ത് നിരോധിത ലഹരി വിൽപ്പന; പരിശോധനയിൽ പിടികൂടിയത് 50 ചാക്ക് ഹാൻസ്

ഇതിനു മുൻപും ഇയാൾ ലഹരി വസ്തുക്കൾ വിൽപ്പന നടത്തിയതിന് പൊലീസിന്റെ...

Read More >>
ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കെ 15 വയസുകാരനെ വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു; മധ്യവയസ്‌കൻ അറസ്റ്റില്‍

Jan 21, 2025 09:34 PM

ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കെ 15 വയസുകാരനെ വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു; മധ്യവയസ്‌കൻ അറസ്റ്റില്‍

പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന് പൊലീസ്...

Read More >>
‘പി.പി.ഇ കിറ്റിന് ക്ഷാമമുണ്ടായപ്പോൾ കൂടിയ വിലക്ക് കുറച്ചെണ്ണം വാങ്ങി’; സി.എ.ജി റിപ്പോർട്ടിൽ മുൻ മന്ത്രി കെ.കെ. ശൈലജ

Jan 21, 2025 09:18 PM

‘പി.പി.ഇ കിറ്റിന് ക്ഷാമമുണ്ടായപ്പോൾ കൂടിയ വിലക്ക് കുറച്ചെണ്ണം വാങ്ങി’; സി.എ.ജി റിപ്പോർട്ടിൽ മുൻ മന്ത്രി കെ.കെ. ശൈലജ

പിപിഇ കിറ്റ് ഇടപാടിൽ 10.23 കോടി രൂപ സർക്കാരിന് അധിക ബാധ്യതയുണ്ടായി എന്നാണ് സിഎജി നിയമസഭയിൽ വച്ച റിപ്പോർട്ടിൽ...

Read More >>
Top Stories