#arrest | മദ്യം നൽകുന്നതിലെ തർക്കം, പിന്നാലെ വെടിവെയ്പ്പ്; ബാറിന് മുന്നിലെ ആക്രമണത്തിൽ മൂന്ന് പേർ അറസ്റ്റിൽ

#arrest | മദ്യം നൽകുന്നതിലെ തർക്കം, പിന്നാലെ വെടിവെയ്പ്പ്; ബാറിന് മുന്നിലെ ആക്രമണത്തിൽ മൂന്ന് പേർ അറസ്റ്റിൽ
Feb 12, 2024 05:27 PM | By VIPIN P V

കൊച്ചി: (truevisionnews.com) കൊച്ചിയിലെ ബാറിന് മുന്നിലുണ്ടായ വെടിവെയ്പ്പില്‍ മൂന്നു പേര്‍ പിടിയിൽ. ഷമീർ, ദിൽഷൻ, വിജയ് എന്നിവരാണ് അറസ്റ്റിലായത്.

വെടിവെയ്പ്പുമായി ബന്ധപ്പെട്ട് റെന്‍റ് എ കാർ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടന്നത്. മൂവാറ്റുപുഴയിൽ നിന്നെടുത്ത റെന്റ് എ കാറിലാണ് ആക്രമി സംഘമെത്തിയത്. KL 51 B 2194 നമ്പരിലുള്ള കാർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.

തുടര്‍ന്നാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കത്രിക്കടവ് ഇടശേരി ബാറിന് മുന്നിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമണങ്ങൾ അരങ്ങേറിയത്. മദ്യപിക്കാനെത്തിയ സംഘത്തിലെ ഒരാളാണ് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെച്ചത്.

ബാര്‍ ജീവനക്കാരായ സിജിന്‍, അഖില്‍ എന്നിവർക്ക് വെടിവെപ്പിൽ പരിക്കേറ്റു. ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദ്യം നല്‍കുന്നത് സംബന്ധിച്ച തര്‍ക്കത്തിന് പിന്നാലെയായിരുന്നു വെടിവെപ്പ്.

സിജിന്‍റെ വയറ്റിലും അഖിലിന്‍റെ കാലിനുമാണ് വെടിയേറ്റത്. വെടിയുതിര്‍ത്ത ശേഷം പ്രതികള്‍ കാറില്‍ തന്നെ കടന്നുകളഞ്ഞു.

കൈത്തോക്ക് കൊണ്ട് പരിക്കേല്‍പ്പിച്ചെന്നാണ് പൊലീസ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുളളത്. കരുതിക്കൂട്ടിയുള്ള വധശ്രമം, ആയുധം കൈവശം വയ്ക്കല്‍ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

#Argument #over #serving #alcohol, #followed #gunfire; #Three #people #arrested #attack #front #bar

Next TV

Related Stories
#KKRama | എം. കെ മുനീർ എം. എൽ. എയുടെ സത്യഗ്രഹ സമരപന്തൽ കെ. കെ രമ എം. എൽ. എ സന്ദർശിച്ചു

Jul 19, 2024 08:43 PM

#KKRama | എം. കെ മുനീർ എം. എൽ. എയുടെ സത്യഗ്രഹ സമരപന്തൽ കെ. കെ രമ എം. എൽ. എ സന്ദർശിച്ചു

നിയമസഭയിലടക്കം ഈ വിഷയം ഉന്നയിച്ചിട്ടും സർക്കാർ ഉദാസീന നിലപാടാണ്...

Read More >>
#boataccident | വള്ളം മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു

Jul 19, 2024 08:39 PM

#boataccident | വള്ളം മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു

പരിക്കേറ്റവരിൽ ജോൺസന്റെ നില ഗുരുതരമാണെന്നാണ് വിവരം. മരിച്ച സേവ്യറിന്റെ മകന്റെ ഉടമസ്ഥതയിലുള്ള ആവേമരിയ എന്ന വെള്ളമാണ്...

Read More >>
#ThreateningCase | യുവതിയുടെ നഗ്ന ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പത്തു ലക്ഷം ആവശ്യപ്പെട്ടു; കോഴിക്കോട് സ്വദേശി പിടിയിൽ

Jul 19, 2024 08:20 PM

#ThreateningCase | യുവതിയുടെ നഗ്ന ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പത്തു ലക്ഷം ആവശ്യപ്പെട്ടു; കോഴിക്കോട് സ്വദേശി പിടിയിൽ

ഇന്റര്‍നെറ്റ് വഴി ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. പിന്നാലെ യുവതി പൊലീസിൽ പരാതി...

Read More >>
#binoyviswam  |  എൽഡിഎഫിന് എൽഡിഎഫുകാര്‍ പോലും വോട്ട് ചെയ്തിട്ടില്ല'; അത് മറച്ചു വെച്ചിട്ട് കാര്യമില്ലെന്ന് ബിനോയ് വിശ്വം

Jul 19, 2024 08:16 PM

#binoyviswam | എൽഡിഎഫിന് എൽഡിഎഫുകാര്‍ പോലും വോട്ട് ചെയ്തിട്ടില്ല'; അത് മറച്ചു വെച്ചിട്ട് കാര്യമില്ലെന്ന് ബിനോയ് വിശ്വം

ഇടതുപക്ഷം മുൻഗണന നിശ്ചയിക്കണം. പെൻഷനും ഭക്ഷ്യവകുപ്പിനും ഒന്നാം സ്ഥാനം നൽകണം. പെൻഷൻ മുടങ്ങിയതും മാവേലി സ്റ്റോറിൽ സാധനം ഇല്ലാതായതും മുൻഗണനയായി...

Read More >>
#foodpoisoning |  ഭക്ഷ്യവിഷബാധ; പത്തോളം കുട്ടികൾ ആശുപത്രിയിൽ

Jul 19, 2024 08:04 PM

#foodpoisoning | ഭക്ഷ്യവിഷബാധ; പത്തോളം കുട്ടികൾ ആശുപത്രിയിൽ

ഛർദ്ദിയും വയറു വേദനയും ഉണ്ടായതിനെ തുടർന്നാണ് കുട്ടികൾ ആശുപത്രിയിൽ...

Read More >>
Top Stories