#Theft |സകലതും അടിച്ചുമാറ്റി, ബാക്കിവെച്ചത് ലോറി മാത്രം! ചുരത്തിൽ അപകടത്തിൽപ്പെട്ട ലോറിയിൽ വൻ മോഷണം

#Theft |സകലതും അടിച്ചുമാറ്റി, ബാക്കിവെച്ചത് ലോറി മാത്രം! ചുരത്തിൽ അപകടത്തിൽപ്പെട്ട ലോറിയിൽ വൻ മോഷണം
Feb 12, 2024 04:03 PM | By Susmitha Surendran

മലപ്പുറം: (truevisionnews.com)  നാടുകാണി ചുരത്തിൽ അപകടത്തില്‍പ്പെട്ട ലോറിയില്‍ മോഷണം.ലോറിയിലുണ്ടായിരുന്ന ഏഴു ടണ്ണോളം മാതളം മോഷ്ടിച്ചു.

ഇന്ധന ടാങ്കിലെ ഡീസലും ഊറ്റിയെടുത്ത നിലയിലാണ്. ആന്ധ്രാപ്രദേശില്‍ നിന്നും മലപ്പുറം പൊന്നാനിയിലേക്ക് മാതളവുമായി വരികയായിരുന്ന ലോറി ശനിയാഴ്ച രാത്രിയിലാണ് നാടുകാണി ചുരത്തില്‍ അപകടത്തില്‍ പെട്ടത്.

റോഡിന്‍റെ സുരക്ഷാ മതിലില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നിസാര പരുക്കേറ്റിരുന്നു. മൈസൂരു സ്വദേശികളായ ജീവനക്കാര്‍ ചികിത്സ തേടിയ സമയത്താണ് ലോറിയില്‍ മോഷണം നടന്നത്.

നിലത്ത് വീണു കിടന്ന മാതളത്തിനു പുറമേ ലോറിക്കുള്ളിലുണ്ടായിരുന്ന മാതളവും നഷ്ടമായി. ടാങ്കിലെ ഡീസലും ഊറ്റിയെടുത്തു. വാഹനത്തിന്‍റെ താക്കോലും കാണാതായി.

തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. അപകട സമയത്ത് ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും വഴിക്കടവ് പൊലീസ് അറിയിച്ചു. ലോറിയില്‍ മോഷണം നടന്നത് സംബന്ധിച്ച് പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

#Theft #lorry #involved #accident #nadukaniPass.

Next TV

Related Stories
#lottery  | വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Oct 7, 2024 04:07 PM

#lottery | വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം...

Read More >>
#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 7, 2024 03:28 PM

#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

അയാൻ ഹെൽത്ത് പ്രൊഡക്ഷൻസ് ആണ് വർഷങ്ങളായി പൈൽസ് രോഗികൾക്ക് ആശ്വാസം നൽകുന്ന പാർശ്വ ഫലങ്ങൾ ഇല്ലാത്ത മസാമി പൈലോ വിറ്റ...

Read More >>
#fire | ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിത്തം

Oct 7, 2024 03:26 PM

#fire | ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിത്തം

യാത്രക്കാരുമായി ബസ് ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് എഞ്ചിന്‍റെ ഭാഗത്ത് നിന്ന് തീ കത്തി പുക...

Read More >>
#KeralaLegislativeAssembly | പ്രതിപക്ഷ നിരയിലേക്ക് രോഷാകുലനായി നീങ്ങി; ശിവൻകുട്ടിയെ കൈകൊണ്ട് തടഞ്ഞ് മുഖ്യമന്ത്രി

Oct 7, 2024 03:23 PM

#KeralaLegislativeAssembly | പ്രതിപക്ഷ നിരയിലേക്ക് രോഷാകുലനായി നീങ്ങി; ശിവൻകുട്ടിയെ കൈകൊണ്ട് തടഞ്ഞ് മുഖ്യമന്ത്രി

പലകാര്യങ്ങളും പുറത്തുവരുമെന്നായപ്പോൾ പ്രതിപക്ഷം ഭയന്നുവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. അടിയന്തര പ്രമേയ ചർച്ച എങ്ങനെയും ഒഴിവാക്കുക...

Read More >>
#drugcase | ലഹരിക്കേസിൽ ചലച്ചിത്ര താരങ്ങളും; ഓംപ്രകാശിന്റെ മുറിയില്‍ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനുമെത്തി

Oct 7, 2024 03:14 PM

#drugcase | ലഹരിക്കേസിൽ ചലച്ചിത്ര താരങ്ങളും; ഓംപ്രകാശിന്റെ മുറിയില്‍ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനുമെത്തി

ഇതിൽ ലഹരി പാർട്ടി നടന്നതായി പോലീസിന് വിവരം ലഭിച്ചു. 20 പേരാണ് മൂന്നുമുറികളിലായി എത്തിയതെന്നാണ് പോലീസ്...

Read More >>
#holyday | മണ്ണാറശ്ശാല ആയില്യം; ജില്ലയിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 26 ന്  അവധി

Oct 7, 2024 02:55 PM

#holyday | മണ്ണാറശ്ശാല ആയില്യം; ജില്ലയിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 26 ന് അവധി

അതേ സമയം പരീ​ക്ഷകൾക്ക് മാറ്റമില്ല. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം...

Read More >>
Top Stories