എറണാകുളം: (truevisionnews.com) മസാലബോണ്ട് കേസിൽ നാളെ ഇഡിക്കു മുന്നിൽ ഹാജരാകണോ വേണ്ടയോ എന്ന് തോമസ് ഐസക്കിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി.
നാളെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് തോമസ് ഐസക്കിൻറെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടിത ഇങ്ങിനെ പറഞ്ഞത്. ഹർജി നാളെ വീണ്ടും പരിഗണിക്കും.
താൻ കിഫ്ബി വൈസ് ചെയർമാൻ മാത്രമെന്ന് തോമസ് ഐസക്ക് കോടതിയിൽ വ്യക്തമാക്കി. വേറെ ആരെയും ഇഡി സമൻസ് നൽകി വിളിച്ചുവരുത്തുന്നതായി തോന്നുന്നില്ല എന്തിനാണ് ഈ പുതിയ സമൻസ് എന്നതു വ്യക്തം അല്ല.
തോമസ് ഐസക്കിനായി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത ഹാജരായി. ഹർജി അമെൻഡ് ചെയ്യാൻ കിഫിബിയുംഅപേക്ഷ കൊടുത്തു കോടതി അത് അംഗീകരിച്ചു.
തോമസ് ഐസക്കിൻറെ ഹർജി നാളെ വീണ്ടും പരിഗണിക്കും, കിഫ്ബിയുടെ ഹർജി വെളളിയാഴചത്തേക്ക് മാറ്റി.
#Masalabondcase #ThomasIsaac #decide #appear #ED #tomorrow #HighCourt