#thrippunithurablast |തൃപ്പൂണിത്തുറ സ്ഫോടനം: വെടിക്കെട്ടിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതി തേടിയില്ലെന്ന് ഡെപ്യൂട്ടി കളക്ടർ

#thrippunithurablast |തൃപ്പൂണിത്തുറ സ്ഫോടനം: വെടിക്കെട്ടിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതി തേടിയില്ലെന്ന് ഡെപ്യൂട്ടി കളക്ടർ
Feb 12, 2024 01:11 PM | By Susmitha Surendran

കൊച്ചി: (truevisionnews.com) തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തുന്നതിന് ജില്ലാ ഭരണകൂടത്തിൽനിന്ന് അനുമതി തേടിയിട്ടില്ലെന്ന് എറണാകുളം ഡെപ്യൂട്ടി കളക്ടർ വി ഇ അബ്ബാസ്.

പടക്കം സൂക്ഷിച്ചത് അനുമതിയില്ലാതെയാണ്. പടക്കം സൂക്ഷിക്കുന്നതിന് കൃത്യമായ നിബന്ധനകളുണ്ട്. അതെല്ലാം പാലിക്കുന്നുവെന്ന് ഉറപ്പാക്കി മാത്രമാണ് അനുമതി നൽകുകയെന്നും ഡെപ്യൂട്ടി കളക്ടർ  പറഞ്ഞു.

എന്നാൽ അത്തരത്തിൽ അനുമതി തേടിയുള്ള അപേക്ഷ ജില്ലാ ഭരണകൂടത്തിന് ലഭിച്ചിട്ടില്ല. അനുമതി ചോദിച്ചാലല്ലേ കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനാകൂ എന്നും ഡെപ്യൂട്ടി കളക്ടർ പറഞ്ഞു.

ഇന്നലെയും ക്ഷേത്രത്തിൽ വെടിക്കെട്ടുണ്ടായിരുന്നു. സ്ഫോടനത്തിൽ പടക്കം കൊണ്ടുവന്ന ട്രാവലർ പൂർണമായും കത്തി നശിച്ചു. പ്രദേശത്തെ വീടുകൾക്ക് വലിയ കേടുപാടുകളുണ്ടായി.

അപകടത്തെക്കുറിച്ച് ജില്ലാ ഭരണകൂടം അന്വേഷിക്കുമെന്നും ഡെപ്യൂട്ടി കളക്ടർ വ്യക്തമാക്കി. ജനങ്ങൾ അനുമതി തേടാതെ അനധികൃതമായി പടക്കം പൊട്ടിക്കരുതെന്നും ഡെപ്യൂട്ടി കളക്ടർ ആവശ്യപ്പെട്ടു .

തൃപ്പൂണിത്തുറ, പുതിയകാവ് അമ്പലത്തിലെ താലപ്പൊലിയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനായി എത്തിച്ച പടക്കമാണ് പൊട്ടിത്തെറിച്ചത്. വലിയ തോതിൽ പടക്കം ശേഖരിച്ചിരുന്നു.

ഫയർഫോഴ്സ് സംഘവും പൊലീസും ഇവിടെ എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വാഹനത്തിൽ നിന്ന് പടക്കം ഷെഡ്ഡിലേക്ക് മാറ്റുന്നതിനിടെ വാഹനത്തിൽ നിന്നുണ്ടായ തീപ്പൊരിയിൽ നിന്ന് പടക്കം പൊട്ടിത്തെറിക്കുകയും ഇത് ഷെഡ്ഡിലേക്ക് വ്യാപിക്കുകയുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.


#Tripunithura #blast #Deputy #Collector #said #permission #district #administration #not #sought #fireworks

Next TV

Related Stories
#phonetheft | അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; മൂന്ന് പേർ പിടിയിൽ

Oct 18, 2024 08:54 AM

#phonetheft | അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; മൂന്ന് പേർ പിടിയിൽ

കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ്...

Read More >>
#arrest | കോഴിക്കോട് പേരാമ്പ്രയിൽ വ്യാജ സ്വർണം വിറ്റ് പണം തട്ടിയ കേസ്; യുവാവ് അറസ്റ്റിൽ

Oct 18, 2024 08:50 AM

#arrest | കോഴിക്കോട് പേരാമ്പ്രയിൽ വ്യാജ സ്വർണം വിറ്റ് പണം തട്ടിയ കേസ്; യുവാവ് അറസ്റ്റിൽ

സ്വർണം കണ്ടപ്പോൾ തന്നെ സ്‌ഥാപനത്തിൽ ഉള്ളവർക്ക് സംശയം തോന്നിയെങ്കിലും ഉരച്ചു നോക്കിയപ്പോഴും കാരറ്റ് അനലൈസറിൽ പരിശോധിച്ചപ്പോഴും സ്വർണം...

Read More >>
#naveenbabusuicide |  കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യ ഹൈക്കോടതിയിലേക്ക്, മുന്‍കൂര്‍ ജാമ്യത്തിന് നീക്കം

Oct 18, 2024 08:35 AM

#naveenbabusuicide | കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യ ഹൈക്കോടതിയിലേക്ക്, മുന്‍കൂര്‍ ജാമ്യത്തിന് നീക്കം

ദിവ്യയെ പ്രതി ചേർത്ത് ഇന്നലെ കോടതിയിൽ കണ്ണൂർ ടൗൺ പൊലീസ് റിപ്പോർട്ട്‌...

Read More >>
#ppdivya | നവീൻ ബാബുവിൻ്റെ വേർപാടിൽ വേദനയുണ്ട്, തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും -പി.പി.ദിവ്യ

Oct 18, 2024 08:10 AM

#ppdivya | നവീൻ ബാബുവിൻ്റെ വേർപാടിൽ വേദനയുണ്ട്, തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും -പി.പി.ദിവ്യ

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്സ്ഥാനത്ത് നിന്നും മാ റ്റാനുള്ള പാർട്ടിയുടെ തീരുമാനം...

Read More >>
Top Stories