#wifipark | സംസ്ഥാനത്തെ ആദ്യ സൗജന്യ വൈ ഫൈ പാര്‍ക്ക് കോഴിക്കോട്; ദിവസവും 500 പേര്‍ക്ക് ഹെെ സ്പീഡ് സൗജന്യ ഡാറ്റ

#wifipark | സംസ്ഥാനത്തെ ആദ്യ സൗജന്യ വൈ ഫൈ പാര്‍ക്ക് കോഴിക്കോട്; ദിവസവും 500 പേര്‍ക്ക് ഹെെ സ്പീഡ് സൗജന്യ ഡാറ്റ
Feb 11, 2024 10:17 PM | By Athira V

കോഴിക്കോട്: www.truevisionnews.com സംസ്ഥാനത്തെ ആദ്യ സൗജന്യ വൈ ഫൈ പാര്‍ക്ക് എന്ന പെരുമ ഇനി കോഴിക്കോട് മാനാഞ്ചിറ പാര്‍ക്കിന് സ്വന്തം. 13 ആക്സസ് പോയിന്റുകള്‍ ഇതിനായി പാര്‍ക്കില്‍ സജ്ജീകരിച്ചു കഴിഞ്ഞു.

ഒരേ സമയം 500 പേര്‍ക്ക് വൈ ഫൈ സൗകര്യം ഉപയോഗിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. ഒരാള്‍ക്ക് ഒരു ദിവസം ഒരു ജി.ബി ഡാറ്റ ഉപയോഗിക്കാനാകും. സമപത്ത് തന്നെയുള്ള എസ്.കെ പൊറ്റേക്കാട്ട് സ്‌ക്വയറില്‍ ഇരിക്കുന്നവര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താനാകുമെന്ന് അധികൃതര്‍ അറിയിച്ചു.

എളമരം കരീം എം.പിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 35.89 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ആദ്യ മൂന്ന് വര്‍ഷം ബി.എസ്.എന്‍.എല്ലിനാണ് നടത്തിപ്പ് ചുമതല. പിന്നീട് ഇത് കോര്‍പറേഷന്‍ ഏറ്റെടുക്കും. മൊബൈല്‍ ഫോണിലെ വൈ ഫൈ സിഗ്‌നലുകളില്‍ നിന്ന് മാനാഞ്ചിറ ഫ്രീ വൈ ഫൈ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കണം.

തുടര്‍ന്ന ലഭിക്കുന്ന വെബ് പേജില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കി get otp എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാം. തുടര്‍ന്ന് മൊബൈല്‍ നമ്പറും പേരും എന്റര്‍ ചെയ്ത് സബ്മിറ്റ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഒ.ടി.പി നമ്പര്‍ ഉപയോഗിച്ച് സേവനം ആക്ടിവേറ്റ് ചെയ്യാം. ബി.എസ്.എന്‍.എല്‍ ഇന്റര്‍നെറ്റ് ശൃംഖല, സെര്‍വര്‍ എന്നിവ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

മാനാഞ്ചിറ മൈതാനത്ത് കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ എളമരം കരീം എം.പി പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫിര്‍ അഹമ്മദ്, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, ബി.എസ്.എന്‍.എല്‍ ജി.എം സാനിയ അബ്ദുല്‍ ലത്തീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

#free #high #speed #internet #connectivity #500 #users #kozhikode #wifipark #opened

Next TV

Related Stories
#BestSmartphoneAward | ‘ഏറ്റവും മികച്ച സ്മാർട്ട്ഫോൺ’ പുരസ്കാരം പ്രഖ്യാപിച്ചു; സാംസങ്ങിനെയും ആപ്പിളിനെയും തോൽപ്പിച്ച് ഈ കമ്പനി

Feb 29, 2024 10:37 PM

#BestSmartphoneAward | ‘ഏറ്റവും മികച്ച സ്മാർട്ട്ഫോൺ’ പുരസ്കാരം പ്രഖ്യാപിച്ചു; സാംസങ്ങിനെയും ആപ്പിളിനെയും തോൽപ്പിച്ച് ഈ കമ്പനി

അപ്‌ഡേറ്റ് ചെയ്ത ക്യാമറയും ജനറേറ്റീവ് എഐ എഡിറ്റിങ് ഫീച്ചറുകളുമൊക്കെയായാണ് പിക്‌സല്‍ 8 സീരീസ്...

Read More >>
#googlepay | യു.​എ​സി​ൽ ഗൂഗിൾ​പേ സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​ന്നു

Feb 25, 2024 10:06 PM

#googlepay | യു.​എ​സി​ൽ ഗൂഗിൾ​പേ സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​ന്നു

യു.​എ​സി​ൽ ‘ഗൂ​ഗ്ൾ​പേ’​യേ​ക്കാ​ൾ അ​ഞ്ചി​ര​ട്ടി കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ‘ഗൂ​ഗ്ൾ വാ​ല​റ്റ്’...

Read More >>
#truecaller | ട്രൂകോളർ ഇനി അൺ ഇൻസ്റ്റാൾ ചെയ്യാം, ഫോണിലേക്ക് വിളിക്കുന്ന ആളെ തിരിച്ചറിയാനുള്ള സംവിധാനം നടപ്പാക്കാൻ ട്രായ്

Feb 25, 2024 08:29 AM

#truecaller | ട്രൂകോളർ ഇനി അൺ ഇൻസ്റ്റാൾ ചെയ്യാം, ഫോണിലേക്ക് വിളിക്കുന്ന ആളെ തിരിച്ചറിയാനുള്ള സംവിധാനം നടപ്പാക്കാൻ ട്രായ്

അഥുപോലെ തന്നെ ട്രൂകോളറിനൊപ്പം വരുന്ന അനാവശ്യ പരസ്യങ്ങളും ഉപയോക്താക്കള്‍ക്ക് പലപ്പോഴും...

Read More >>
#Google | ജിമെയിൽ നിർത്തലാക്കുമോ? സത്യാവസ്ഥ വ്യക്തമാക്കി ​ഗൂ​ഗിൾ

Feb 24, 2024 12:16 PM

#Google | ജിമെയിൽ നിർത്തലാക്കുമോ? സത്യാവസ്ഥ വ്യക്തമാക്കി ​ഗൂ​ഗിൾ

ലോകമെമ്പാടുമുള്ള ആളുകൾ ഉപയോ​ഗിക്കുന്ന ജിമെയിൽ അതിൻ്റെ...

Read More >>
#MVD | വാഹനങ്ങളുടെ പുകപരിശോധനയ്ക്ക് 'ആപ്പു'മായി മോട്ടോര്‍ വാഹനവകുപ്പ്; വ്യാജന്‍മാര്‍ക്ക് പിടിവീഴും

Feb 20, 2024 01:31 PM

#MVD | വാഹനങ്ങളുടെ പുകപരിശോധനയ്ക്ക് 'ആപ്പു'മായി മോട്ടോര്‍ വാഹനവകുപ്പ്; വ്യാജന്‍മാര്‍ക്ക് പിടിവീഴും

ആപ്പിന്റെ ലഭ്യതയനുസരിച്ച് അതത് സംസ്ഥാനങ്ങള്‍ ഉപയോഗിക്കുകയാണ്...

Read More >>
#ISRO | ഇന്‍സാറ്റ് 3 ഡിഎസ് വിക്ഷേപിച്ചു; ദൗത്യം വിജയകരമെന്ന് ഐ എസ് ആർ ഒ

Feb 17, 2024 07:37 PM

#ISRO | ഇന്‍സാറ്റ് 3 ഡിഎസ് വിക്ഷേപിച്ചു; ദൗത്യം വിജയകരമെന്ന് ഐ എസ് ആർ ഒ

കാലാവസ്ഥ പ്രവചനം, പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പ്, കാട്ടു തീ, മേഘങ്ങളുടെ സഞ്ചാരം, സമുദ്രത്തിലെ മാറ്റങ്ങൾ തുടങ്ങിയവ മനസിലാക്കാനും ഇന്‍സാറ്റ്...

Read More >>
Top Stories