#RahulTewatia | ജാവേദ് മിയാന്‍ദാദോ മനോജ് പ്രഭാകറോ, ഇന്ത്യന്‍ താരത്തിന്‍റെ പുതിയ മെയ്ക്ക് ഓവര്‍ കണ്ട് ഞെട്ടി ആരാധകര്‍

#RahulTewatia | ജാവേദ് മിയാന്‍ദാദോ മനോജ് പ്രഭാകറോ, ഇന്ത്യന്‍ താരത്തിന്‍റെ പുതിയ മെയ്ക്ക് ഓവര്‍ കണ്ട് ഞെട്ടി ആരാധകര്‍
Feb 11, 2024 10:04 PM | By VIPIN P V

അഹമ്മദാബാദ്: (truevisionnews.com) പുതിയ ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് ഇന്ത്യന്‍ താരം രാഹുല്‍ തെവാട്ടി. പാകിസ്ഥാന്‍ മുന്‍ നായകന്‍ ജാവേദ് മിയാന്‍ദാദിനെ അനുസ്മരിപ്പിക്കുന്ന പുതിയ ലുക്കിലുള്ള ഫോട്ടോ പുറത്തുവിട്ടാണ് ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ താരമായ രാഹുല്‍ തെവാട്ടിയ ആരാധകരുടെ മനം കവര്‍ന്നത്.

ജാര്‍ഖണ്ഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ ഹരിയാനക്കായി ബാറ്റിംഗിനിറങ്ങിയപ്പോഴാണ് തെവാട്ടിയയുടെ പുതിയ ലുക്ക് ആരാധകര്‍ ശ്രദ്ധിച്ചത്. ഈ ലുക്ക് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നായി അവരുടെ സംശയം.

അധികം ആലോചിക്കേണ്ടിവന്നില്ല അവര്‍ക്ക്. പാകിസ്ഥാന്‍ മുന്‍ നായകന്‍ ജാവേദ് മിയാന്‍ദാദിനെയാണ് തെവാട്ടിയ പുതിയ ലുക്കിലൂടെ അനുസ്മരിപ്പിച്ചത്.

എന്നാല്‍ മറ്റ് ചിലര്‍ രാഹുല്‍ തെവാട്ടിയയുടെ പുതിയ ലുക്കിന് മുന്‍ ഇന്ത്യന്‍ താരം മനോജ് പ്രഭാകറിനോടാണ് സാദൃശ്യമെന്നാണ് വാദിക്കുന്നത്. ഹരിയാന ക്രിക്കറ്റ് അസോസിയേഷനാണ് തെവാട്ടിയയുടെ പുതിയ മെയ്ക്കോവറിലുള്ള ഫോട്ടോ പുറത്തുവിട്ടത്.

മറ്റ് ചില താരങ്ങളെപ്പോലെ ഫാഷൻ ലോകത്ത് അധികം കാണാത്ത തെവാട്ടിയ പക്ഷെ വലന്‍റൈന്‍സ് ദിനത്തിന് തൊട്ടു മുമ്പ് പുറത്തുവിട്ട ഫോട്ടോ ഫാഷന്‍ ഐക്കണുകളെപ്പോലും ഞെട്ടിക്കുന്നതായിപ്പോയി.

ലുക്കിലൂടെ മാത്രമല്ല, പ്രകടനത്തിലും തെവാട്ടിയ ആരാധകരെ ഞെട്ടിച്ചു. ജാര്‍ഖണ്ഡിനെതിരെ ഏഴാമനായി ക്രീസിലെത്തിയ തെവാട്ടിയ സീസണിലെ തന്‍റെ ആദ്യ സെഞ്ചുറി നേടി144 റണ്‍സെടുത്തു.

തെവാട്ടിയയുടെയും അങ്കിത് കുമാറിന്‍റെയും സെഞ്ചുറികളുടെ കരുത്തില്‍ ആദ്യ ഇന്നിംഗ്സില്‍ 509 റണ്‍സെടുത്ത ഹരിയാന ജാര്‍ഖണ്ഡിനെ 119 റണ്‍സിന് പുറത്താക്കി കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയപ്പോള്‍ തെവാട്ടി ഒരോവറില്‍ ഒരു വിക്കറ്റുമായി ബൗളിംഗിലും തിളങ്ങി.

രണ്ടാം ഇന്നിംഗ്സില്‍ ജാര്‍ഖണ്ഡിനെ 185 റണ്‍സിന് പുറത്താക്കി ഹരിയാന ഇന്നിംഗ്സ് ജയം ആഘോഷിച്ചപ്പോള്‍ തെവാട്ടിയ ഒരു വിക്കറ്റെടുത്തു.

#JavedMianda #ManojPrabhakar, #fans #shocked #see #new #makeover #Indianstar

Next TV

Related Stories
#RanjiTrophy | രഞ്ജി ട്രോഫിയിൽ പഞ്ചാബിനെതിരെ കേരളത്തിന് ഉജ്ജ്വല വിജയം

Oct 14, 2024 09:27 PM

#RanjiTrophy | രഞ്ജി ട്രോഫിയിൽ പഞ്ചാബിനെതിരെ കേരളത്തിന് ഉജ്ജ്വല വിജയം

പഞ്ചാബ് ഉയർത്തിയ 158 റൺസെന്ന വിജയലക്ഷ്യം കേരളം അനായാസം മറികടക്കുകയായിരുന്നു....

Read More >>
#RanjiTrophy | രഞ്ജി ട്രോഫിയിൽ പഞ്ചാബിനോട് ലീഡ് വഴങ്ങി കേരളം

Oct 14, 2024 12:17 PM

#RanjiTrophy | രഞ്ജി ട്രോഫിയിൽ പഞ്ചാബിനോട് ലീഡ് വഴങ്ങി കേരളം

അവസാന വിക്കറ്റിൽ മായങ്ക് മർക്കണ്ഡേയും സിദ്ദാർത്ഥ് കൌളും ചേർന്ന് കൂട്ടിച്ചേർത്ത 51 റൺസാണ് കേരളത്തിന്...

Read More >>
#SeniorWomen'sT20 |  സീനിയര്‍ വിമന്‍സ് ടി20; കേരള ടീമിനെ ഷാനി നയിക്കും

Oct 13, 2024 12:06 PM

#SeniorWomen'sT20 | സീനിയര്‍ വിമന്‍സ് ടി20; കേരള ടീമിനെ ഷാനി നയിക്കും

. ഒക്ടോബര്‍ 17 ന് ഹിമാചല്‍ പ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. 20 ന് തൃപുരയ്‌ക്കെതിരെയും 22 ന് റെയില്‍വെയ്‌ക്കെതിരെയും കേരളം...

Read More >>
#MuhammadSiraj | മുഹമ്മദ് സിറാജ് ഇനി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്; ഔദ്യോഗികമായി ചുമതലയേറ്റ് താരം

Oct 11, 2024 08:55 PM

#MuhammadSiraj | മുഹമ്മദ് സിറാജ് ഇനി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്; ഔദ്യോഗികമായി ചുമതലയേറ്റ് താരം

ആദ്യ ടെസ്റ്റില്‍ ആകാശ് ദീപിന്റെ പന്തുകള്‍ ഇടം കൈയന്‍ ബാറ്റര്‍മാര്‍ കളിക്കാന്‍ പാടുപെട്ടിരുന്നു.ബംഗ്ലാദേശ് ഓപ്പണര്‍ സാകിര്‍ ഹസനെയും മൊനിമുള്‍...

Read More >>
#RafaelNadal | ടെന്നീസ് ഇതിഹാസം റാഫേല്‍ നഡാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

Oct 10, 2024 03:51 PM

#RafaelNadal | ടെന്നീസ് ഇതിഹാസം റാഫേല്‍ നഡാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

രണ്ട് തവണ വീതം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും വിംബിള്‍ഡണും...

Read More >>
#KeralaCricketLeague | കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Oct 9, 2024 07:09 PM

#KeralaCricketLeague | കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

ഇതില്‍ ബിഹാര്‍ ഒഴികെയുള്ള ടീമുകളെല്ലാം തന്നെ ദേശീയ ടീമിലും ഐപിഎല്ലിലുമൊക്കെ കളിച്ച് ശ്രദ്ധേയ താരങ്ങള്‍ കൊണ്ട് സമ്പന്നമാണ്. ആദ്യ മത്സരത്തിലെ...

Read More >>
Top Stories