#diesel | മാഹിയില്‍നിന്ന് ടിപ്പര്‍ ലോറിയില്‍ ഡീസല്‍ കടത്ത്; 3000 ലിറ്റര്‍ ഡീസല്‍ പിടികൂടി, മൂന്ന് ലക്ഷം പിഴ

#diesel  | മാഹിയില്‍നിന്ന് ടിപ്പര്‍ ലോറിയില്‍ ഡീസല്‍ കടത്ത്; 3000 ലിറ്റര്‍ ഡീസല്‍ പിടികൂടി, മൂന്ന് ലക്ഷം പിഴ
Feb 8, 2024 03:53 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  മാഹിയില്‍ നിന്നും മുക്കം ഭാഗത്തേക്ക് ടിപ്പര്‍ ലോറിയില്‍ അനധികൃതമായി കടത്തുകയായിരുന്ന 3000 ലിറ്റര്‍ ഡീസല്‍ പിടികൂടി.

KLO2 Y- 4620 നമ്പര്‍ ടിപ്പര്‍ ലോറിയാണ് കൊയിലാണ്ടി ജി.എസ്.ടി. എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്. വടകര തിരുവള്ളൂര്‍ സ്വദേശികളാണ് ഡീസല്‍ കടത്തിനു പിന്നില്‍.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി എന്‍ഫോഴ്‌സ്‌മെന്റ് കമ്മിഷണര്‍ വി.പി. രമേശന്റ നിര്‍ദ്ദേശപ്രകാരം നടത്തിയ വാഹനപരിശോധനയിലാണ് ഡീസല്‍ കടത്ത് പിടികൂടിയത്.

ലോറിയുടെ പ്ലാറ്റ്‌ഫോമില്‍ പ്രത്യേക ടാങ്ക് ഉണ്ടാക്കി അതിനു മുകളില്‍ മെറ്റല്‍ നിരത്തിയ ശേഷമാണ് ഡീസല്‍ കടത്തിയത്. ഡീസല്‍ വിതരണം ചെയ്യുന്നതിന് മീറ്ററും വാഹനത്തില്‍ ഘടിപ്പിച്ചിരുന്നു.

എസ്.ഡി. ടാക്‌സ്, എ.എസ്.ടി, സെസ് അടക്കം 3,03,760 രൂപ പിഴ ഈടാക്കിയ ശേഷം വാഹനം മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറിയതായി ജി.എസ്.ടി വകുപ്പ് അറിയിച്ചു.

പരിശോധനയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ ജി.വി. പ്രമോദ്, ഡെപ്യൂട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ ഇ.കെ. ശിവദാസന്‍, അസി. എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ കെ.പി. രാജേഷ്, ഡ്രൈവര്‍ ബിനു എന്നിവര്‍ നേതൃത്വം നല്‍കി.

#3000 #liters #diesel #seized #illegally #tipperlorry #from #Mahi #Mukkam.

Next TV

Related Stories
#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

Sep 7, 2024 11:08 PM

#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി കൂടിക്കാഴ്ച...

Read More >>
#ganja |    'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Sep 7, 2024 10:41 PM

#ganja | 'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

രണ്ടര കിലോ ഒറീസ ഗോൾഡ് കഞ്ചാവാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്....

Read More >>
#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

Sep 7, 2024 09:41 PM

#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയുടെ വിവരങ്ങൾ...

Read More >>
#MuhammadAttoorMissing | മാമി തിരോധാനക്കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം; മേല്‍നോട്ട ചുമതല ഐ.ജിക്ക്

Sep 7, 2024 09:36 PM

#MuhammadAttoorMissing | മാമി തിരോധാനക്കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം; മേല്‍നോട്ട ചുമതല ഐ.ജിക്ക്

ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എച്ച്. വെങ്കടേഷ് ആണ് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി ഉത്തരവ്...

Read More >>
#arrest |  ഭാര്യയെ സംശയം, നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി,  യുവാവ് അറസ്റ്റിൽ

Sep 7, 2024 09:08 PM

#arrest | ഭാര്യയെ സംശയം, നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി, യുവാവ് അറസ്റ്റിൽ

ഇയാളുടെ ഭാര്യ ഈ മെയിലായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് തിരുവല്ല പൊലീസ് ഇയാളെ വീട്ടിൽ നിന്നും അറസ്റ്റ്...

Read More >>
#PinarayiVijayan | ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ചകൾ, മുഖ്യമന്ത്രിയെ കണ്ട് ഡിജിപി, കൂടിക്കാഴ്ച നീണ്ടത് ഒന്നരമണിക്കൂർ

Sep 7, 2024 09:05 PM

#PinarayiVijayan | ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ചകൾ, മുഖ്യമന്ത്രിയെ കണ്ട് ഡിജിപി, കൂടിക്കാഴ്ച നീണ്ടത് ഒന്നരമണിക്കൂർ

എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് നിർണായകമായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മുഖ്യമന്ത്രിയുടേയും കൂടിക്കാഴ്ച...

Read More >>
Top Stories