(truevisionnews.com) ബിരിയാണിയുടെ രുചിയുള്ള ചായയല്ല ബിരിയാണി ചായ. ബിരിയാണി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത്. മസാലച്ചായയുമായി സാമ്യമുള്ള ഒരു രുചിയാണ് ഇതിനുള്ളത്.
ചേരുവകൾ
വെള്ളം - 1/2 ലിറ്റർ
കറുവപ്പട്ട - 2എണ്ണം
തക്കോലം - 1
കുരുമുളക് - 8എണ്ണം
ഏലക്ക - 4എണ്ണം
പെരുംജീരകം - 1/2 ടീസ്പൂൺ
ചായപ്പൊടി - 1/2 ടീസ്പൂൺ
ഇഞ്ചി - 1 വലിയ കഷ്ണം
തേൻ - 2 ടീസ്പൂൺ
നാരങ്ങയുടെ നീര് - 1/2 ടീസ്പൂൺ
പുതിനയില
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ വെള്ളം ചൂടാക്കി കുരുമുളക്, കറുവപ്പട്ട, തക്കോലം, പെരുംജീരകം, ഏലക്ക എന്നിവ ചേർക്കുക. ഇത് 5-7 മിനിറ്റ് തിളപ്പിക്കുക, തുടർന്ന് ചായപ്പൊടി ചേർക്കുക. ഇങ്ങനെ ചെയ്യുമ്പോൾ മസാലയുടെ പരമാവധി രുചി ചായയ്ക്ക് കിട്ടും.
ഇഞ്ചി കഷണങ്ങൾ ചതച്ച് ഒരു ഗ്ലാസിലേക്ക് ചേർക്കുക. തേൻ, നാരങ്ങ നീര്, പുതിന എന്നിവയും ചേർക്കുക. ഇതിലേക്ക് നേരത്തേ തയാറാക്കിയ മസാല ചായ ഒഴിക്കുക. ചൂടോടെ കുടിക്കുക.
#How #making #different #biryani #chai #today