#NASA | ഭീമൻ ഗ്രഹം, വ്യാഴത്തിൻറെ ചിത്രങ്ങൾ പുറത്ത് വിട്ട് നാസ

#NASA | ഭീമൻ ഗ്രഹം, വ്യാഴത്തിൻറെ ചിത്രങ്ങൾ പുറത്ത് വിട്ട് നാസ
Jan 21, 2024 12:27 PM | By MITHRA K P

(truevisionnews.com) രാത്രിയിലെ തെളിഞ്ഞ ആകാശത്ത് അതിവിദൂരതയിലെ ചെറിയൊരു വെളിച്ചം ചൂണ്ടിക്കാണിച്ച് അതാണ് വ്യാഴം എന്ന് ചെറുപ്പത്തിൽ നമ്മളോട് ആരെങ്കിലുമൊക്കെ പറഞ്ഞു കാണും. സൌര്യയൂഥത്തിൽ ഭൂമിയിൽ നിന്നും അനേകകോടി കിലോമീറ്റർ ദൂരെ, ഭൂമിയേക്കാൾ വലിയ ഒരു ഗ്രഹം, വ്യാഴം.

ഇന്ന് ആ വ്യാഴത്തിൻറെ അതിമനോഹര ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് നാസ. നാസയുടെ ജൂണോ ബഹിരാകാശ പേടകം പകർത്തിയ വ്യാഴത്തിൻറെ ഏറ്റവും അടുത്തതും കൃത്യവുമായ ചിത്രങ്ങളാണ് ഇപ്പോൾ നാസ പുറത്തുവിട്ടത്.

നാസയുടെ ജൂനോ പദ്ധതിയിലൂടെ ഒരു പെയിൻറിംഗ് പോലെ മനോഹരമായ വ്യാഴത്തിൻറെ അവിശ്വസനീയമായ ഫോട്ടോകളാണ് ലഭിച്ചിരിക്കുന്നത്. വ്യാഴത്തിന് മുകളിലുള്ള മേഘങ്ങൾക്കും മുകളിൽ നിന്ന് 23,500 കിലോമീറ്റർ (14,600 മൈൽ ) ഉയരത്തിൽ നിന്നാണ് ജൂണോ ബഹിരാകാശ പേടകം ഈ ചിത്രങ്ങൾ പകർത്തിയത്.

നീലയും വെളുപ്പും നിറങ്ങളിലുള്ള വ്യാഴത്തിൻറെ വാതകപ്രവാഹങ്ങൾ ചിത്രത്തിൽ കാണാം. ഈ നിറങ്ങൾ വലിയൊരു വൃത്തരൂപത്തിലാണ് കാണപ്പെടുന്നത്. വൃത്തങ്ങൾക്കിടയിൽ സുഷിരങ്ങൾ പോലെയുള്ള വൃത്തരൂപങ്ങളും കാണാം.

2019 ജൂലൈയില്‍ വ്യാഴത്തിന് ചുറ്റും 24 -മത്തെ പറക്കലിനിടെയാണ് ജൂണോ ചിത്രങ്ങള്‍ പകര്‍ത്തിയതെന്ന് നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹത്തെ കുറിച്ച് പഠിക്കുന്നതിനായി 2016 ലാണ് ജൂണോ വ്യാഴത്തെ പ്രദക്ഷിണം വച്ച് തുടങ്ങിയത്. സൌരയൂഥത്തിലെ വാതക ഭീമനായ വ്യാഴത്തെ കുറിച്ച് പഠിക്കുകയും ഭൂമിക്ക് പുറത്തുള്ള ജീവന്‍റെ തുടിപ്പുകളെ അന്വേഷിക്കുകയും ചെയ്യുകയാണ് ജൂണോയുടെ ദൌത്യം.

ഹൈഡ്രജനും ഹീലിയവും മറ്റ് വാതകങ്ങളുടെ അംശങ്ങളും ചേർന്നതാണ് വ്യാഴം. സൂര്യനിൽ നിന്നുള്ള അഞ്ചാമത്തെ ഗ്രഹമായ വ്യാഴത്തിന് ഏകദേശം 88,850 മൈൽ (143,000 കിലോമീറ്റർ) വ്യാസമുണ്ട്.

2016 മുതൽ ജൂനോ വ്യാഴത്തെ പരിക്രമണം ചെയ്യുകയും അതിന്റെ അന്തരീക്ഷം, ആന്തരിക ഘടന, ആന്തരിക കാന്തികക്ഷേത്രം, അതിന് ചുറ്റുമുള്ള പ്രദേശം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നു. ഒപ്പം ഗാനിമീഡ്, യൂറോപ്പ, കാലിസ്റ്റോ, ഐഒ എന്നിവയുൾപ്പെടെ വ്യാഴത്തിന്‍റെ ഉപഗ്രഹങ്ങളെ കുറിച്ചും ജൂണോ പഠനം നടത്തുന്നു.

#NASA #released #images #giant #planet #Jupiter

Next TV

Related Stories
#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

Apr 17, 2024 02:17 PM

#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

ഓൺലൈനിൽ ഉണ്ടായിരുന്ന കോൺടാക്ടുകൾ കണ്ടെത്താൻ സാധിക്കുന്ന ഫീച്ചറാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്....

Read More >>
#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

Apr 12, 2024 03:57 PM

#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

ലാഭം മാത്രമാണ് വാട്സാപ്പിന്റെ ലക്ഷ്യമെന്നും കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും അവർക്ക് രണ്ടാമതുമാണെന്ന് സഹസ്ഥാപകയായ ഡെയ്സി ഗ്രീൻവെൽ...

Read More >>
#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

Apr 8, 2024 07:53 PM

#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

ഡാറ്റാ ലംഘനം സാമ്പത്തിക തട്ടിപ്പുകൾ എന്നിവയ്ക്ക് ഉപഭോക്താക്കൾ ഇരയായേക്കാമെന്നും...

Read More >>
#whatsapp |സ്റ്റാറ്റസിൽ സുഹൃത്തിനെ ടാ​ഗ് ചെയ്യാം; മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്

Apr 4, 2024 11:40 AM

#whatsapp |സ്റ്റാറ്റസിൽ സുഹൃത്തിനെ ടാ​ഗ് ചെയ്യാം; മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്

നിരവധി മാറ്റങ്ങൾ ഇതിനോടകം വാട്സ്ആപ്പിൽ മെറ്റ എത്തിച്ചു കഴിഞ്ഞിട്ടുണ്ട്....

Read More >>
#whatsapp | ഫെബ്രുവരിയിൽ വാട്സ് ആപ് നീക്കം ചെയ്തത് ഇന്ത്യയിലെ 76 ലക്ഷം അക്കൗണ്ടുകൾ

Apr 3, 2024 05:09 PM

#whatsapp | ഫെബ്രുവരിയിൽ വാട്സ് ആപ് നീക്കം ചെയ്തത് ഇന്ത്യയിലെ 76 ലക്ഷം അക്കൗണ്ടുകൾ

രാജ്യത്ത് 500 ദശലക്ഷത്തിലധികം ഉപയോക്താക്കൾ വാട്സ് ആപ്പിനുണ്ട്....

Read More >>
#Telegram |ടെല​ഗ്രാമിന്‍റെ ആ പരിപാടി വെറുതെയല്ല :പിന്നില്‍ വേറെ വലിയ പണി വരുന്നുണ്ട്

Mar 28, 2024 12:48 PM

#Telegram |ടെല​ഗ്രാമിന്‍റെ ആ പരിപാടി വെറുതെയല്ല :പിന്നില്‍ വേറെ വലിയ പണി വരുന്നുണ്ട്

പ്രീമിയം സബ്സ്ക്രിപ്ഷൻ‌ സൗജന്യമായി ഉപയോ​ഗിക്കാൻ ഉപഭോക്താക്കൾക്ക് അവസരം നല്കിയിരിക്കുകയാണ് മെസേജിങ് പ്ലാറ്റ്‌ഫോമായ...

Read More >>
Top Stories