#Samsung|12 വർഷത്തെ സാംസങ് ഭരണം അവസാനിച്ചു; സ്മാർട്ട്ഫോൺ വിപണി ഇനി ആപ്പിൾ ഭരിക്കും

#Samsung|12 വർഷത്തെ സാംസങ് ഭരണം അവസാനിച്ചു; സ്മാർട്ട്ഫോൺ വിപണി ഇനി ആപ്പിൾ  ഭരിക്കും
Jan 17, 2024 03:37 PM | By Susmitha Surendran

 (truevisionnews.com)   സാംസങ്ങിനെ പിന്തള്ളി ലോകത്തെ ഒന്നാം നമ്പർ സ്‌മാർട്ട്‌ഫോൺ വിൽപനക്കാരായി മാറിയിരിക്കുകയാണ് ആപ്പിൾ.

2010ന് ശേഷം ആദ്യമായാണ് ആപ്പിൾ സ്മാർട്ട്ഫോൺ വിൽപനയിൽ കൊറിയൻ ടെക് ഭീമനെ പിന്തള്ളുന്നത്. എക്കാലത്തെയും ഉയർന്ന വിപണി വിഹിതം നേടിയ ആപ്പിൾ വ്യവസായത്തിൽ ഒന്നാം സ്ഥാനം പിടിക്കുകയും ചെയ്തതോടെയാണ് ഈ അധികാര മാറ്റം.

മാർക്കറ്റിൽ സാംസങ്ങിന്റെ 12 വർഷത്തെ ഭരണത്തിനാണ് അന്ത്യം കുറിച്ചത്. ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷന്റെ (ഐഡിസി) കണക്കനുസരിച്ച്, 2023 ൽ ആഗോള സ്മാർട്ട്‌ഫോൺ വിപണി ചില വെല്ലുവിളികൾ നേരിട്ടു, മുൻവർഷത്തെ അപേക്ഷിച്ച് ഫോൺ കയറ്റുമതിയിൽ 3.2 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

എന്നിരുന്നാലും, വർഷത്തിന്റെ രണ്ടാം പകുതിയിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയിരുന്നു, നാലാം പാദത്തിൽ മുൻ പ്രവചനങ്ങളേക്കാൾ 8.5 ശതമാനം വളർച്ച നേടി. ഐ.ഡി.സിയുടെ കണക്കനുസരിച്ച്, 2023 ൽ ആപ്പിൾ 234.6 ദശലക്ഷം സ്‌മാർട്ട്‌ഫോണുകൾ കയറ്റുമതി ചെയ്തു, സാംസങ് 226.6 ദശലക്ഷം സ്മാർട്ട്ഫോണുകളാണ് കയറ്റുമതി ചെയ്തത്.

145.9 ദശലക്ഷം സ്‌മാർട്ട്‌ഫോൺ കയറ്റുമതിയുമായി ഷവോമി മൂന്നാം സ്ഥാനത്താണ്. ഐഫോണുകളുടെ ഏറ്റവും വലിയ വിപണിയായ ചൈനയിൽ നിന്നുള്ള വർദ്ധിച്ച നിയന്ത്രണ വെല്ലുവിളികളും ഹ്വാവേയിൽ നിന്ന് നേരിടുന്ന മത്സരവുമെല്ലാം മറികടന്നാണ് ആപ്പിൾ 2023-ലെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായി മാറിയിരിക്കുന്നത്.

മാർക്കറ്റിനെ മൊത്തമായി ഇടിവ് ബാധിച്ചിട്ടും, ആപ്പിൾ വർഷം മുഴുവനും നല്ല വളർച്ചയുടെ പാതയിലായിരുന്നു, പിന്നാലെ ആദ്യമായി ഒന്നാം സ്ഥാനം നേടുകയും ചെയ്തു.

മാർക്കറ്റിൽ പ്രീമിയം ഉപകരണങ്ങൾക്കുള്ള വൻ ഡിമാന്റാണ് ആപ്പിളിന്റെ തുടർച്ചയായ വിജയത്തിന് പിന്നിൽ.

ഇപ്പോൾ വിപണിയുടെ 20%-ലധികം പ്രതിനിധീകരിക്കുന്നത് പ്രീമിയം വിഭാഗമാണ്. ട്രേഡ്-ഇൻ ഓഫറുകളും പലിശ രഹിത ഫിനാൻസ് സേവനങ്ങളും കാരണം, ആളുകൾ പ്രീമിയം ഉത്പന്നങ്ങൾ വാങ്ങാൻ മുന്നോട്ടുവരുന്നുണ്ട്.

#Apple #overtaken #Samsung #become #number #one #smartphone #seller #world.

Next TV

Related Stories
#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

Apr 17, 2024 02:17 PM

#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

ഓൺലൈനിൽ ഉണ്ടായിരുന്ന കോൺടാക്ടുകൾ കണ്ടെത്താൻ സാധിക്കുന്ന ഫീച്ചറാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്....

Read More >>
#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

Apr 12, 2024 03:57 PM

#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

ലാഭം മാത്രമാണ് വാട്സാപ്പിന്റെ ലക്ഷ്യമെന്നും കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും അവർക്ക് രണ്ടാമതുമാണെന്ന് സഹസ്ഥാപകയായ ഡെയ്സി ഗ്രീൻവെൽ...

Read More >>
#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

Apr 8, 2024 07:53 PM

#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

ഡാറ്റാ ലംഘനം സാമ്പത്തിക തട്ടിപ്പുകൾ എന്നിവയ്ക്ക് ഉപഭോക്താക്കൾ ഇരയായേക്കാമെന്നും...

Read More >>
#whatsapp |സ്റ്റാറ്റസിൽ സുഹൃത്തിനെ ടാ​ഗ് ചെയ്യാം; മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്

Apr 4, 2024 11:40 AM

#whatsapp |സ്റ്റാറ്റസിൽ സുഹൃത്തിനെ ടാ​ഗ് ചെയ്യാം; മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്

നിരവധി മാറ്റങ്ങൾ ഇതിനോടകം വാട്സ്ആപ്പിൽ മെറ്റ എത്തിച്ചു കഴിഞ്ഞിട്ടുണ്ട്....

Read More >>
#whatsapp | ഫെബ്രുവരിയിൽ വാട്സ് ആപ് നീക്കം ചെയ്തത് ഇന്ത്യയിലെ 76 ലക്ഷം അക്കൗണ്ടുകൾ

Apr 3, 2024 05:09 PM

#whatsapp | ഫെബ്രുവരിയിൽ വാട്സ് ആപ് നീക്കം ചെയ്തത് ഇന്ത്യയിലെ 76 ലക്ഷം അക്കൗണ്ടുകൾ

രാജ്യത്ത് 500 ദശലക്ഷത്തിലധികം ഉപയോക്താക്കൾ വാട്സ് ആപ്പിനുണ്ട്....

Read More >>
#Telegram |ടെല​ഗ്രാമിന്‍റെ ആ പരിപാടി വെറുതെയല്ല :പിന്നില്‍ വേറെ വലിയ പണി വരുന്നുണ്ട്

Mar 28, 2024 12:48 PM

#Telegram |ടെല​ഗ്രാമിന്‍റെ ആ പരിപാടി വെറുതെയല്ല :പിന്നില്‍ വേറെ വലിയ പണി വരുന്നുണ്ട്

പ്രീമിയം സബ്സ്ക്രിപ്ഷൻ‌ സൗജന്യമായി ഉപയോ​ഗിക്കാൻ ഉപഭോക്താക്കൾക്ക് അവസരം നല്കിയിരിക്കുകയാണ് മെസേജിങ് പ്ലാറ്റ്‌ഫോമായ...

Read More >>
Top Stories