#airtelandjio |'വമ്പന്‍ പണി'യുമായി ജിയോയും എയര്‍ടെല്ലും; 'അണ്‍ ലിമിറ്റഡ് 5ജി ഇനിയില്ല'

#airtelandjio |'വമ്പന്‍ പണി'യുമായി ജിയോയും എയര്‍ടെല്ലും; 'അണ്‍ ലിമിറ്റഡ് 5ജി ഇനിയില്ല'
Jan 15, 2024 08:54 AM | By Susmitha Surendran

(truevisionnews.com)   ഉപഭോക്താക്കള്‍ക്ക് മികച്ച സേവനവും ഓഫറുകളും നല്‍കുന്നതില്‍ ജിയോയും എയര്‍ടെല്ലും തമ്മില്‍ മത്സരമാണ്. എന്നാൽ ഞെട്ടിപ്പിക്കുന്ന 'തീരുമാനങ്ങളാണ്' പുറത്തുവന്നു കൊണ്ടിരിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന അണ്‍ലിമിറ്റഡ് 5ജി ഡാറ്റ പ്ലാനുകള്‍ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലും പിന്‍വലിക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. 2024 പകുതിയോടെ 4ജി നിരക്കുകളെക്കാള്‍ അഞ്ചോ പത്തോ ശതമാനം അധികം തുക 5ജി പ്ലാനുകള്‍ക്ക് കമ്പനികള്‍ ഈടാക്കി തുടങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

അനലിസ്റ്റുകളെ ഉദ്ധരിച്ച് എക്കോണമിക് ടൈംസാണ് ഇതെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 5ജി അടിസ്ഥാന സൗകര്യ വികസനത്തിനും ഉപഭോക്താക്കളെ ഏറ്റെടുക്കുന്നതിനും ചിലവാക്കിയ തുക തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണിത്.

സെപ്റ്റംബറോടെ ജിയോയും എയര്‍ടെലും മൊബൈല്‍ താരിഫ് നിരക്കുകള്‍ 20 ശതമാനത്തോളം വര്‍ധിപ്പിക്കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മറ്റ് രണ്ട് ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ ഐഡിയയും ബിഎസ്എന്‍എലും ഇതുവരെ 5ജി സേവനങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല.

അതിനിടയ്ക്ക് പ്രീ-കൊമേര്‍ഷ്യല്‍ റെഡ്യൂസ്ഡ് കാപബിലിറ്റി സോഫ്‌റ്റ്വെയറിനെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ എയര്‍ടെല്‍ പങ്കുവെച്ചിട്ടുണ്ട്. എറിക്സണുമായി സഹകരിച്ച് എയര്‍ടെല്ലിന്റെ 5ജി നെറ്റ് വര്‍ക്കില്‍ എറിക്സണിന്റെ പ്രീ-കൊമേര്‍ഷ്യല്‍ റെഡ്യൂസ്ഡ് കാപബിലിറ്റി (റെഡ്കാപ്പ്) സോഫ്റ്റ് വെയര്‍ വിജയകരമായി പരീക്ഷിച്ച വിവരമാണ് പങ്കുവെച്ചിരിക്കുന്നത്.

ചിപ്പ് നിര്‍മാതാവായ ക്വാല്‍കോമിന്റെ സപ്പോര്‍ട്ടോടെയാണ് ഈ പരീക്ഷണം. 5ജിയുടെ പുതിയ ഉപയോഗ സാധ്യതകള്‍ സൃഷ്ടിക്കാനാവുന്ന റേഡിയോ ആക്സസ് നെറ്റ് വര്‍ക്ക്സോഫ്റ്റ് വെയറിനെയാണ് എറിക്സണ്‍ റെഡ്കാപ്പ് എന്ന് വിളിക്കുന്നത്.

സ്മാര്‍ട് വാച്ചുകള്‍, മറ്റ് വെയറബിള്‍ ഉപകരണങ്ങള്‍, ഇന്‍ഡസ്ട്രിയല്‍ സെന്‍സറുകള്‍, എആര്‍ വിആര്‍ ഉപകരണങ്ങള്‍ ഉള്‍പ്പടെയുള്ളവയില്‍ 5ജി എത്തിക്കാന്‍ ഈ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ കഴിയുമെന്നതാണ് പ്രത്യേകത.

#Jio #Airtel #Big #Deal #No #more #unlimited #5G

Next TV

Related Stories
#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

Apr 17, 2024 02:17 PM

#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

ഓൺലൈനിൽ ഉണ്ടായിരുന്ന കോൺടാക്ടുകൾ കണ്ടെത്താൻ സാധിക്കുന്ന ഫീച്ചറാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്....

Read More >>
#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

Apr 12, 2024 03:57 PM

#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

ലാഭം മാത്രമാണ് വാട്സാപ്പിന്റെ ലക്ഷ്യമെന്നും കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും അവർക്ക് രണ്ടാമതുമാണെന്ന് സഹസ്ഥാപകയായ ഡെയ്സി ഗ്രീൻവെൽ...

Read More >>
#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

Apr 8, 2024 07:53 PM

#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

ഡാറ്റാ ലംഘനം സാമ്പത്തിക തട്ടിപ്പുകൾ എന്നിവയ്ക്ക് ഉപഭോക്താക്കൾ ഇരയായേക്കാമെന്നും...

Read More >>
#whatsapp |സ്റ്റാറ്റസിൽ സുഹൃത്തിനെ ടാ​ഗ് ചെയ്യാം; മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്

Apr 4, 2024 11:40 AM

#whatsapp |സ്റ്റാറ്റസിൽ സുഹൃത്തിനെ ടാ​ഗ് ചെയ്യാം; മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്

നിരവധി മാറ്റങ്ങൾ ഇതിനോടകം വാട്സ്ആപ്പിൽ മെറ്റ എത്തിച്ചു കഴിഞ്ഞിട്ടുണ്ട്....

Read More >>
#whatsapp | ഫെബ്രുവരിയിൽ വാട്സ് ആപ് നീക്കം ചെയ്തത് ഇന്ത്യയിലെ 76 ലക്ഷം അക്കൗണ്ടുകൾ

Apr 3, 2024 05:09 PM

#whatsapp | ഫെബ്രുവരിയിൽ വാട്സ് ആപ് നീക്കം ചെയ്തത് ഇന്ത്യയിലെ 76 ലക്ഷം അക്കൗണ്ടുകൾ

രാജ്യത്ത് 500 ദശലക്ഷത്തിലധികം ഉപയോക്താക്കൾ വാട്സ് ആപ്പിനുണ്ട്....

Read More >>
#Telegram |ടെല​ഗ്രാമിന്‍റെ ആ പരിപാടി വെറുതെയല്ല :പിന്നില്‍ വേറെ വലിയ പണി വരുന്നുണ്ട്

Mar 28, 2024 12:48 PM

#Telegram |ടെല​ഗ്രാമിന്‍റെ ആ പരിപാടി വെറുതെയല്ല :പിന്നില്‍ വേറെ വലിയ പണി വരുന്നുണ്ട്

പ്രീമിയം സബ്സ്ക്രിപ്ഷൻ‌ സൗജന്യമായി ഉപയോ​ഗിക്കാൻ ഉപഭോക്താക്കൾക്ക് അവസരം നല്കിയിരിക്കുകയാണ് മെസേജിങ് പ്ലാറ്റ്‌ഫോമായ...

Read More >>
Top Stories