#KeralaSchoolKalolsavam | നിങ്ങളുടെ ആഗ്രഹം പോലെ വെള്ള മുണ്ടും ഷർട്ടുമിട്ടാണ് ഞാൻ എത്തിയത് - മമ്മൂട്ടി

#KeralaSchoolKalolsavam | നിങ്ങളുടെ ആഗ്രഹം പോലെ വെള്ള മുണ്ടും ഷർട്ടുമിട്ടാണ് ഞാൻ എത്തിയത് - മമ്മൂട്ടി
Jan 8, 2024 09:08 PM | By MITHRA K P

കൊല്ലം: (truevisionnews.com) നിങ്ങളുടെ ആഗ്രഹം പോലെ വെള്ള മുണ്ടും ഷർട്ടുമിട്ടാണ് ഞാൻ എത്തിയതെന്ന് മമ്മൂട്ടി പറഞ്ഞപ്പോൾ സദസ്സിൽ നിന്ന് നിറഞ്ഞ കരഘോഷം. 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്കൂൾ യുവജനോത്സവത്തിന്റെ സമാപന സമ്മേളനത്തിന് ക്ഷണിച്ചപ്പോൾ എന്നെപ്പോലൊരാൾക്ക് ഈ യുവജനങ്ങളുടെ ഇടയിൽ എന്തുകാര്യം എന്നു ചിന്തിച്ചു. അപ്പോൾ മന്ത്രി പറഞ്ഞത് നിങ്ങളാണ് ഈ പരിപാടിക്ക് യോഗ്യനായ ആളെന്ന്. ഞാനിപ്പോഴും യുവാവാണെന്നുള്ളതാണ് അദ്ദേഹം കണ്ടുപിടിച്ചത്.

അതു കാഴ്ചയിലേ ഉള്ളൂ. വയസ്സ് പത്തുതൊണ്ണൂറായി. വരാമെന്നു തീരുമാനിച്ചപ്പോഴാണ് ഒരു വീഡിയോ ക്ലിപ് കണ്ടത്. മമ്മൂട്ടി എന്തുടുപ്പിട്ടിട്ടാവും വരിക. ഞാൻ പുതിയൊരു ഉടുപ്പും കൂളിങ് ഗ്ലാസുമൊക്കെ തയ്യാറാക്കി വച്ചതായിരുന്നു. അപ്പോഴാണ് ആ വീഡിയോയിൽ ഒരു മുണ്ടും വെള്ള ഷർട്ടുമിട്ടാവും വരികയെന്നു പറയുന്നത് കേട്ടത്.

രാവിലെ ഞാൻ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്ന കൂട്ടത്തിൽ ഒരു വെള്ള ഷർട്ടും മുണ്ടും കൂടി ചേർത്ത് വച്ചു. നിങ്ങളുടെ എല്ലാം പ്രതീക്ഷയ്ക്കൊത്ത് അണിഞ്ഞൊരുങ്ങി വന്നു. മമ്മൂട്ടി പറഞ്ഞു.

#came #white #shirt #you #wish #Mammootty

Next TV

Related Stories
Top Stories










GCC News