#keralaschoolkalolsavam2024 | കലോത്സവ വിജയം മാധ്യമങ്ങളുടേത് കൂടി -പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐഎഎസ്

#keralaschoolkalolsavam2024 |  കലോത്സവ വിജയം മാധ്യമങ്ങളുടേത് കൂടി -പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐഎഎസ്
Jan 8, 2024 07:58 PM | By Athira V

കൊല്ലം : www.truevisionnews.com കേരള സ്കൂൾ കലോത്സവത്തിൽ മാധ്യമങ്ങൾക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസിന്റെ കൈയ്യടി. സമാപന പൊതുസമ്മേളനത്തിൽ സ്വാഗതം പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലോത്സവം ജനകീയമാക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക് വലുതാണെന്നും . ദൃശ്യ- സ്രാവ്യ- പ്രിൻറ് -ഓൺലൈൻ മാധ്യമങ്ങൾ കലോത്സവം റിപ്പോർട്ട് ചെയ്യാൻ വേണ്ടി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്.


പത്രങ്ങൾ പ്രത്യേകം പേജുകൾ പ്രസിദ്ധീകരിച്ചും ദൃശ്യ - ഓൺലൈൻ മാധ്യമങ്ങൾ മീഡിയ സ്റ്റാളുകൾ ഒരുക്കിയും തത്സമയം കലോത്സവ വിശേഷങ്ങൾ ജനങ്ങളിൽ എത്തിച്ചു.


കൊല്ലത്തെ എല്ലാ വിഭാഗം ജനങ്ങളും കലോസവുമായി സഹകരിച്ചു. ആഴ്ച്ചകളായി കൊല്ലത്ത് ക്യാമ്പ് ചെയ്ത് കലോത്സവത്തിന് നേതൃത്വം നൽകി വരുന്ന ഷാനവാസ് ഐഎഎസ് കുടുംബ സമേതമാണ് കലോത്സവത്തിന്റെ സമാപന സമ്മേളനത്തിനെത്തിയത്.


ഭാര്യ ജസീന എസ്, മക്കളായ അമിൻ , റിഹാൻ, ഭാര്യാമാതാവ് എന്നിവരും മുൻ നിരയിൽ ഉണ്ടായിരുന്നു. ജനറൽ കൺവീനർ സി.എ സന്തോഷും കലോത്സവത്തിന്റെ ആഹ്ലാദത്തിലാണ്. വിദ്യാഭ്യസ മന്ത്രിയുടെ ഓഫീസും പ്രശംസാ വഹമായി പ്രവർത്തിച്ചു.

#Arts #festival #success #belongs #media #Director #Public #Education #SShanawazIAS

Next TV

Related Stories
Top Stories










GCC News