#KeralaSchoolKalolsavam2024 | കന്നഡ ധ ഒട്ടിഗേ മലയാള കാളിതഡു; മലയാളം കഥകളി സംഗീതത്തിൽ തിളങ്ങി കന്നട വിദ്യാർത്ഥിനി

#KeralaSchoolKalolsavam2024  |  കന്നഡ ധ ഒട്ടിഗേ മലയാള കാളിതഡു; മലയാളം കഥകളി സംഗീതത്തിൽ തിളങ്ങി കന്നട വിദ്യാർത്ഥിനി
Jan 8, 2024 03:22 PM | By Susmitha Surendran

 കൊല്ലം : (truevisionnews.com)  കന്നഡ ഭാഷക്കൊപ്പം മലയാളവും പഠിച്ചു. ( കന്നഡ ധ ഒട്ടിഗേ മലയാള കാളിതഡു ) കാസർഗോഡ് ജില്ലയിലെ കേരള - കർണ്ണാടക അതിർത്തി ഗ്രാമമായ മഞ്ചേശ്വരത്തെ ശ്രീ അനന്തേശ്വര ടെമ്പിൽ ഹയർ സെക്കൻഡറി സ്കൂളിലെ കന്നഡ മീഡിയത്തിൽ പഠിക്കുന്ന അപർണ പി യാണ് ഹൈസ്ക്കൂൾ വിഭാഗം കഥകളി സംഗീതം മലയാളത്തിൽ എ ഗ്രേഡ് നേടിയത്.

കലാനിലയം ഹരിയാണ് പരിശീലനം നൽകിയത്. നളചരിതം നാലാം ദിവസമാണ് അപർണ്ണ അവതരിപ്പിച്ചത്.

ഇംഗ്ലീഷ് കഥാ രചനയിലും അപർണ്ണ എ ഗ്രേഡ് നേടിയിട്ടുണ്ട്. " ദി അബ്സെൻസ് ഓഫ് ആൻസേഴ്സ് " എന്ന വിഷയത്തിലാണ് മത്സരം നടന്നത്.

പൂർണ്ണയ്യ പൂരാണികയുടേയും എൻ എ ബീനയുടേയും മകളാണ് അപർണ്ണ.

#High #school #category #KathakaliSangeet #got #Agrade #Malayalam #KeralaSchoolKalolsavam2024 .

Next TV

Related Stories
Top Stories










GCC News