കൊല്ലം: www.truevisionnews.com സംസ്ഥാന സ്കൂൾ കലോത്സവം വയലിൻ പൗരസ്ത്യ വിഭാഗം വായനയിൻ എ ഗ്രേഡിന് പുറമെ കഥകളി സംഗീതത്തിലും വിജയം നേടി ദിയ എസ് എസ്. പന്തലായിനി ഗവ. ഹയർ സെക്കന്ററിയിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ് ദിയ.
കൊയിലാണ്ടി സ്വദേശിയായ സുരേഷ് ശ്യാമള ദമ്പതികളുടെ ഏക മകളായ ദിയ ഒന്നാം ക്ലാസ്സ് മുതൽ വയലിനിലും ആറ് വർഷമായി കഥകളി സംഗീതത്തിലും പരിശീലനം നേടി വരുകയാണ്.
കലാനിലയം ഹരിയാണ് കഥകളി സംഗീതത്തിലെ പരിശീലകൻ. വിവേക് രാജ് കോഴിക്കോടിന്റെ കീഴിലാണ് വയലിൽ പൗരസ്ത്യത്തിൽ ദിയ പരിശീലനം നേടുന്നത്.
അമ്മ ശ്യാമള മാപ്പിളപ്പാട്ട് കലാകാരിയാണ്. സ്കൂളിലെ സംഗീത അധ്യാപകരുടെയും കുടുംബാഗങ്ങളുടെയും പ്രോത്സാഹനത്തിലാണ് ദിയ കലോത്സവ വേദിയിലെ വിജയവുമായി മടങ്ങുന്നത്.
#Apart #Violin #Oriental #Kozhikode #Diya #A #Grade #KathakaliMusic