കൊല്ലം: (truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംഗീതത്തിൽ വൈവിധ്യം തീർക്കുകയാണ് രാജേഷും മക്കളും.

അച്ഛൻ എഴുതി സംഗീതം നിർവഹിച്ച വരികൾ ആലപിച്ചാണ് നിരൂപ് സായിയും, അനിയൻ നയൻ സായിയും കലോത്സവ വേദിയിൽ നിന്ന് എ ഗ്രേഡുമായി മടങ്ങുന്നത്.
സംഗീതത്തിൽ മാത്രമല്ല വൈവിധ്യം രണ്ടാളും രണ്ട് ജില്ലകൾക്ക് വേണ്ടി മത്സരിച്ചാണ് വിജയം നേടിയിരിക്കുന്നത് എന്നതും പ്രത്യേകതയാണ്.
ലളിത ഗാനത്തിലും, ശാസ്ത്രീയ സംഗീതത്തിലും എ ഗ്രേഡ് നേടിയ നയൻ ഗവണ്മെന്റ് ഹൈ സ്കൂൾ തൃക്കരിപൂർ കാസർഗോഡ് ജില്ലയിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ്.
എസ് എസ് ജി എച്ച് എസ് എസ് പയ്യന്നൂർ സ്കൂളിനായി നിരൂപ് ശാസ്ത്രീയ സംഗീതത്തിലും എ ഗ്രേഡ് നേടി.
ലളിതഗാന മത്സരം നാളെ നടക്കാനിരിക്കുകയാണ്. കാസർഗോഡ് സ്വദേശിയായ രാജേഷിന്റെ രാഗാഞ്ജലി പരിശീലനകേന്ദ്രത്തിൽ ഇരുന്നൂരിലധികം വിദ്യാർത്ഥികൾ സംഗീതം അഭ്യസിക്കുന്നുണ്ട്. അമ്മ പ്രജിലയും സംഗീതത്തിൽ ഒട്ടും പിന്നിലല്ല.
#Sons #are #first #singing #father's #lyrics #KeralaSchoolKalolsavam2024
