കൊല്ലം: (truevisionnews.com) സംസ്ഥാ സ്കുൾ കലോത്സവത്തിൽ ഹയർസെക്കന്ററി പെൺകുട്ടികളുടെ ഓട്ടൻതുള്ളൽമത്സരത്തിൽ പങ്കെടുത്ത 18 മത്സരാർത്ഥികൾക്കും എ ഗ്രേഡ്.

കൊട്ടാരക്കര ശ്രീധരൻ നായരുടെ നാമധേയത്തിലുള്ള വേദി ഏഴിലായിരുന്നു ഓട്ടൻതുള്ളൽ മത്സരം.
സാധാരണക്കാരുടെ കഥകളി എന്നറിയപ്പെടുന്ന ഓട്ടൻതുളളൽ നർമ്മവും, അക്ഷേപഹാസ്യവും ചേർന്ന് നീട്ടിയും കുറുക്കിയും അവതരിപ്പിക്കുന്നു.
മുഖത്ത് പച്ചകുത്തി തലയിൽ തുണി ചുറ്റി അർധ വൃത്താകൃതിയിലുള്ള കിരീടം ചൂടി അരയിൽ ചുവന്ന പട്ടും ചുറ്റി അതിൻമേൽ കച്ചയും കെട്ടിയാണ് വേദിയിലെത്തുന്നത്.
താളത്തിലും, വേഷത്തിലും, നൃത്ത രീതിയിലും എല്ലാo കേരളീയ നാടൻ കലകളുടെ മനോഹാരിത ദർശിക്കാൻ കഴിയുന്ന ഓട്ടൻതുള്ളൽ ആക്ഷേപഹാസ്യത്തിൻ്റ കഥ കൂടിയാണ്.
#AGrade #Higher #Secondary ##OttanThullal #KeralaSchoolKalolsavam2024
