കൊല്ലം: (truevisionnews.com) അറബിക് വിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അറബിക് ഭാഷ സെമിനാറും പണ്ഡിത സമാദരണവും കടപ്പാക്കട സ്പോർട്സ് ക്ലബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്‌കൂൾ- കോളജ് തലങ്ങളിലും സർവകലാശാലകളിലും പഠനസൗകര്യങ്ങൾ വിപുലമാക്കി. ഗൾഫ് മേഖലയിലെ തൊഴിൽസാധ്യതകൾ പ്രയോജനപ്പെടുത്താൻകഴിയുംവിധം അറബിക് ഭാഷാപഠനം പരിഷ്‌കരിച്ചിട്ടുണ്ടെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
ചടങ്ങിൽ അറബിക് ഭാഷാ പണ്ഡിതന്മാരെ ആദരിച്ചു. അറബിക് കലോത്സവം ചെയർമാൻ അൻസർ ഷാഫി അധ്യക്ഷനായി. എം മുകേഷ് എം എൽ എ, ഡെപ്യൂട്ടി മേയർ കൊല്ലം മധു, അറബിക് സാഹിത്യോത്സവ കമ്മിറ്റി കൺവീനർ എസ് അഹമ്മദ് ഉഖൈൽ, വൈസ് ചെയർപേഴ്സൺ എസ് സവിതാദേവി, അറബിക് ഭാഷാ പണ്ഡിതന്മാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
#MinisterVSivankutty #said #study #facilities #Arabic #have #been #expanded