#FEVER | പനിക്കിടക്കയില്‍ കേരളം; ഡെങ്കിയും എലിപ്പനിയും പടരുന്നു, പ്രതിദിന രോഗബാധിതര്‍ പതിനായിരത്തോളം

#FEVER | പനിക്കിടക്കയില്‍ കേരളം; ഡെങ്കിയും എലിപ്പനിയും പടരുന്നു, പ്രതിദിന രോഗബാധിതര്‍ പതിനായിരത്തോളം
Jan 6, 2024 09:46 AM | By Athira V

തിരുവനന്തപുരം: www.truevisionnews.com സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. ഈ മാസം ഇതുവരെ ഇരുന്നൂറിലേറെ പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. മുപ്പതോളം പേര്‍ക്ക് എലിപ്പനിയും ബാധിച്ചു. വൈറല്‍ പനി ബാധിച്ച് അഞ്ച് ദിവസത്തിനിടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് 40,000ത്തോളം രോഗികളാണ്.

രോഗബാധിതര്‍ കൂടുമ്പോഴും കാരുണ്യ ഫാര്‍മസികളിലടക്കം മരുന്ന് ക്ഷാമവും രൂക്ഷമാണ്. നീണ്ടനിരയാണ് സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം. പനിക്ക് ചികിത്സ തേടിയെത്തുന്ന ആളുകളുടെ എണ്ണത്തില്‍ കുറവില്ല.

നവംബറിലും ഡിസംബറിലും കണ്ട അതേ കാഴ്ചയാണ് പുതുവര്‍ഷത്തിലും സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മുന്നില്‍. പ്രതിദിന പനിബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്.

മലപ്പുറത്തും കോഴിക്കോട്ടുമാണ് പനിബാധിതരില്‍ കൂടുതലും.സാധാരണ വൈറല്‍ പനിക്കൊപ്പം ഡെങ്കിയും എലിപ്പനിയും ആളുകളെ ബാധിക്കുന്നുണ്ട്. അഞ്ച് ദിവസത്തിനിടെ ഡെങ്കി സ്ഥിരീകരിച്ചത് ഇരുന്നൂറിലേറെ പേര്‍ക്കാണ്.

ഒരു മരണവും ഡെങ്കിമൂലമുണ്ടായി. മുപ്പതിലേറെ പേര്‍ക്ക് എലിപ്പനിയും ബാധിച്ചു. ചിക്കന്‍പോക്സും എച്ച് വണ്‍ എന്‍ വണ്ണും ബാധിച്ചും ആളുകള്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് എത്തുന്നു.

പനിയും അനുബന്ധ രോഗങ്ങളും ബാധിക്കുമ്പോള്‍ മരുന്ന് ക്ഷാമം രോഗികളെ രോഗത്തേക്കാളേറെ ബുദ്ധിമുട്ടിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളിലും കാരുണ്യ ഫാര്‍മസികളിലും വേണ്ടത്ര മരുന്നില്ല.

രോഗിക്ക് അഞ്ചോ ആറോ മരുന്ന് ഡോക്ടര്‍ കുറിച്ച് നല്‍കിയാല്‍ രണ്ടെണ്ണം മാത്രമാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ലഭിക്കുക. ബാക്കി പുറത്തെ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് ഭീമമായ തുക നല്‍കി വാങ്ങേണ്ടിവരുന്നു.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും രോഗവ്യാപനത്തില്‍ കുറവില്ല.

കഴിഞ്ഞ മാസങ്ങളില്‍ പനി ബാധിതരുടെ എണ്ണം കൂടുമെന്ന വിലയിരുത്തല്‍ വകുപ്പിന് ഉണ്ടായിരുന്നു. പുതുവര്‍ഷത്തിലെ ആദ്യ ഒരാഴ്ചയിലും സ്ഥിതിക്ക് മാറ്റമില്ല. കാലാവസ്ഥാമാറ്റം രോഗവ്യാപനത്തിന് കാരണമായിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് കണക്കുകൂട്ടുന്നത്.

#dengue #fever #rat #bite #fever #Cases #rise #kerala

Next TV

Related Stories
'ഒരു തവണയെങ്കിലും ഷൈനിയും മക്കളും ഞങ്ങളെ വന്നു കണ്ടിരുന്നെങ്കിൽ'; ഫേസ്ബുക്ക് കുറിപ്പുമായി ഏറ്റുമാനൂർ എസ്എച്ച്ഒ

Apr 16, 2025 11:10 AM

'ഒരു തവണയെങ്കിലും ഷൈനിയും മക്കളും ഞങ്ങളെ വന്നു കണ്ടിരുന്നെങ്കിൽ'; ഫേസ്ബുക്ക് കുറിപ്പുമായി ഏറ്റുമാനൂർ എസ്എച്ച്ഒ

മദ്യപിച്ചു കുടുംബങ്ങളിൽ പ്രശ്‌നം ഉണ്ടാക്കുന്ന ആളുകൾ കുടുംബങ്ങളിൽ പോയി വീണ്ടും പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ സ്റ്റേഷനിൽ വന്നു രാത്രി എട്ട്...

Read More >>
 നാദാപുരം വളയത്ത് ബിലിമ്പി പറിക്കാനായി മരത്തിൽ കയറിയ എട്ടു വയസ്സുകാരൻ കിണറ്റിൽ വീണുമരിച്ചു

Apr 16, 2025 11:09 AM

നാദാപുരം വളയത്ത് ബിലിമ്പി പറിക്കാനായി മരത്തിൽ കയറിയ എട്ടു വയസ്സുകാരൻ കിണറ്റിൽ വീണുമരിച്ചു

ഓടിക്കൂടിയ നാട്ടുകാർ മൃതദേഹം പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല ....

Read More >>
കൊ​വ്വ​ൽ​പ​ള്ളി​യി​ൽ കാ​റി​ലെ​ത്തി ആ​ക്ര​മ​ണം;  അ​ഞ്ചു പേ​ർ​ക്കെ​തി​രെ  വ​ധ​ശ്ര​മ​ത്തി​ന് കേസ്

Apr 16, 2025 10:56 AM

കൊ​വ്വ​ൽ​പ​ള്ളി​യി​ൽ കാ​റി​ലെ​ത്തി ആ​ക്ര​മ​ണം; അ​ഞ്ചു പേ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേസ്

സം​ഭ​വ​ത്തി​ന് അ​ര​മ​ണി​ക്കൂ​ർ മു​മ്പ് ഇ​ന്നോ​വ കാ​ർ കൊ​വ്വ​ൽ​പ​ള്ളി​യി​ൽ​വെ​ച്ച് റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ക​യാ​യി​രു​ന്ന​യാ​ളെ...

Read More >>
ഓട്ടോഡ്രൈവറെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസ്;   25 കാരൻ  അറസ്റ്റിൽ

Apr 16, 2025 10:50 AM

ഓട്ടോഡ്രൈവറെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസ്; 25 കാരൻ അറസ്റ്റിൽ

മു​ഹ​മ്മ​ദ് ഷ​രീ​ഫി​നെ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച സ​ന്ധ്യ​യോ​ടെ​യാ​ണ് കു​ഞ്ച​ത്തൂ​ർ മാ​ഞ്ഞിം​ഗു​ണ്ടെ​യി​ലെ ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ...

Read More >>
കോഴിക്കോട് വടകരയിൽ മധ്യവയസ്‌കനെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി

Apr 16, 2025 10:38 AM

കോഴിക്കോട് വടകരയിൽ മധ്യവയസ്‌കനെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി

പോലിസിനെ വിവരം അറിയിച്ചത് സുനിൽകുമാറാണെന്ന് പറഞ്ഞ് ഒരു സംഘം സുനിൽകുമാറിനെ ചോദ്യം...

Read More >>
വടകരയിൽ  ബസ് തൊഴിലാളികള്‍ക്കുനേരെ തോക്ക് ചൂണ്ടിയ കേസ്; വ്ലോഗര്‍ തൊപ്പിയെ വിട്ടയച്ചു

Apr 16, 2025 10:34 AM

വടകരയിൽ ബസ് തൊഴിലാളികള്‍ക്കുനേരെ തോക്ക് ചൂണ്ടിയ കേസ്; വ്ലോഗര്‍ തൊപ്പിയെ വിട്ടയച്ചു

ബസ് സൈഡ് കൊടുത്തില്ലെന്നും മറികടക്കുന്നതിനിടെ ഉരസിയെന്നുമാണ്...

Read More >>
Top Stories