കൊല്ലം : (truevisionnews.com) കലോത്സവം നെഞ്ചിലേറ്റി കൊല്ലത്തുകാർ. കുടുംബ സമേതം എല്ലാവരും വേദികളിലേക്ക് ഒഴുകുകയാണ്. കലോത്സവത്തെ കുറിച്ച് പറയുമ്പോൾ സുനിലിനും മക്കൾക്കും ഒരു പാട് പറയാനുണ്ട്.

പ്രധാന വേദിയിൽ നിന്നും വിളിപ്പാട് അകലെയാണ് സുനിലിന്റെ വീട്. ആശ്രാമം മൈതാനത്തിന് സമീപം തുമ്പറ മഹാദേവ ക്ഷേത്ര പരിസരത്താണ് വീട്.
കലോത്സവം നടക്കുന്നത് കൊണ്ട് വിമല ഹൃദയ എച്ച് എസ് എസ്സിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ സംവൃത സുനിലിന് ഇന്ന് സ്കൂൾ അവധിയാത് കൊണ്ട് ഇളയ സഹോദരൻ അഭിനവിനെയും കൂട്ടി അച്ഛൻ സുനിലിനോടൊപ്പം കലോത്സവ കാഴ്ച്ചകൾ കാണാൻ ഇറങ്ങുകയായിരുന്നു.
കഴിഞ്ഞ തവണ (2008) കൊല്ലത്ത് കലോത്സവം നടന്നപ്പോൾ കാണാൻ കഴിഞ്ഞില്ല. ഇത്തവണ കലോത്സവം ജനകീയമാണ്. ഞങ്ങളെ പോലെയുള്ള സാധാരണക്കാർക്ക് ഇത്രയും വലിയ പരിപാടികൾ കാണാൻ കഴിയുന്നതിൽ വളരെ സന്തോഷമുണ്ട്.
ഇനിയും കലോത്സവങ്ങൾ കൊല്ലത്തേക്ക് വരണം . ഏറ്റെടുത്ത് വിജയിപ്പിക്കാൻ ഞങ്ങൾ റെഡിയാണ്. മക്കളായ സംവൃതയും അഭിനവും ചിത്രരചനയിൽ ഏറെ താൽപര്യമുണ്ട്.
കലാ മേഖലയിൽ മക്കൾക്ക് കൂടുതൽ പരിശീലനം നൽകണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക സാഹചര്യങ്ങൾ തടസ്സമാവുകയാണെന്ന് ഫർണ്ണിച്ചർ തൊഴിലാളിയായ സുനിൽ പറഞ്ഞു.
#very #happy #Sunil #his #children #Kalotsavam #come #Kollam #again #KeralaSchoolKalolsavam2024
