#keralaschoolkalolsavam2024 | ധനുമാസരാവിൽ കൊടും ചൂടിന് ആർദ്രമായി മഴവന്നെത്തി.

#keralaschoolkalolsavam2024 | ധനുമാസരാവിൽ കൊടും ചൂടിന് ആർദ്രമായി മഴവന്നെത്തി.
Jan 5, 2024 08:08 AM | By Kavya N

കൊല്ലം: (truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവ വേദികളിൽ മത്സര ഇനങ്ങൾ പൊടി പാറിക്കവെ വേനലിൻ്റെകൊടും ചൂടിന് ആർദ്രത നൽകി രാത്രിമഴ . ഇന്നലെ പെയ്ത മഴ ചൂടിന് തെല്ലൊന്ന് ആശ്വാസമായെങ്കിലും ഗ്രൗണ്ടിൽ നിറഞ്ഞു നിന്ന ജനാരവത്തിനും, കച്ചവടക്കാർക്കും, മാധ്യമ പ്രവർത്തകർക്കും ബുദ്ധിമുട്ടായി .

പ്രധാന വേദിയായ ആശ്രാമം മൈതാനത്തിൽ മണൽ കുഴികളിൽ വെള്ളം നിറഞ്ഞു . എങ്കിലും വലിയ ചെളിയുണ്ടായിരുന്നില്ല. മണിക്കൂറുകൾ നീണ്ട മഴയിൽ കലയുടെ ആവേശം ചോർന്നില്ല. ഒന്നാം വേദിയിലെ മത്സരങ്ങൾ പുലരും വരെ തുടർന്നു.

#On #eve #Dhanumasarav #rained #softly #extreme #heat.

Next TV

Related Stories
Top Stories