കൊല്ലം: www.truevisionnews.com സംസ്ഥാന കലോത്സവ വേദിയിൽ ചരിത്രങ്ങളുടെ പ്രസക്തി വിളിച്ചോതി ഗവണ്മെന്റ് രാജ ഹയർ സെക്കന്ററി സ്കൂൾ കോട്ടക്കലിന്റെ ഇംഗ്ലീഷ് നാടകം.

ചരിത്രങ്ങളും, ചരിത്രത്തിന്റെ ഓർമകളും ഏറെ വിലപ്പെട്ടതാണ്. ഇത്തരം ചരിത്രങ്ങളെ നിസാരവൽക്കരിക്കുന്ന സ്വേച്ഛാധിപത്യവും, ലാഭക്കൊതി പൂണ്ട് ചരിത്രത്തെ വളച്ചൊടിക്കുന്നതുമാണ് നാടകത്തിന്റെ പ്രമേയം.
ഹസ്നിത്ത് മറിയം, ഷഹ്നത്ത് മറിയം, പ്രാർഥന, നിരഞ്ജന, ഷാനിഫ, സെയ്ഫ്, റിഫ, ശ്രീനന്ദ എന്നിവർ ചേർന്നൊരുക്കിയ നാടകം ഇന്നത്തെ സാഹചര്യത്തിന് ഏറെ വിലമതിക്കുന്നതാണ്.
അനിത് കുമാർ ഒരുക്കിയ പരിശീലനം നടകാസ്വാദനത്തിന് ഭാഷ ഒരു പ്രശ്നമല്ല എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്.
#dictatorial #age #trivializes #history #kalolsavam
