#keralaschoolkalolsavam2024 | കോഴിക്കോടൻ ആധിപത്യം തുടരുന്നു; തൃശൂർ രണ്ടാം സ്ഥാനത്ത്

#keralaschoolkalolsavam2024 |  കോഴിക്കോടൻ ആധിപത്യം തുടരുന്നു; തൃശൂർ രണ്ടാം സ്ഥാനത്ത്
Jan 4, 2024 11:16 PM | By Athira V

കൊല്ലം : www.truevisionnews.com സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാം ദിനത്തിൽ തന്നെ കോഴിക്കോടൻ ആധിപത്യം തുടരുന്നു.

സംസ്ഥാന കലോത്സവത്തിൽ വർഷങ്ങളായി തുടരുന്ന കോഴിക്കോടൻ ആധിപത്യം ഒന്നാം ദിനത്തിലെ മുന്നേറ്റത്തിലുടെ ഉറപ്പിക്കുകയാണ് കോഴിക്കോടിന്റെ ചുണ കുട്ടികൾ.


ഏറ്റവും ഒടുവിൽ കിട്ടുന്ന റിപ്പോർട്ട് അനുസരിച്ച് 172 പോയിന്റുമായി കോഴിക്കോട് ഒന്നാം സ്ഥാനത്തുo 167 പോയിന്റുമായി തൃശൂർ രണ്ടാം സ്ഥാനത്തും 165 പോയിന്റുമായി കണ്ണൂർ മൂന്നാം സ്ഥാനത്തും തുടരുകയാണ്.

ഹൈസ്കൂൾ വിഭാഗത്തിൽ 88 പോയിന്റുമായി കൊല്ലവും സ്കൂൾ വിഭാഗത്തിൽ ഇടുക്കി കല്ലറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ 25 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

#kerala #school #kalolsavam #2024

Next TV

Related Stories
Top Stories