#keralaschoolkalolsavam2024 | കലയുടെ വ്യാഴവട്ടം; പാർവണേന്ദു പടിയിറങ്ങുന്നു സർഗ തിലകമായി

#keralaschoolkalolsavam2024 |  കലയുടെ വ്യാഴവട്ടം; പാർവണേന്ദു പടിയിറങ്ങുന്നു സർഗ തിലകമായി
Jan 4, 2024 10:54 PM | By Athira V

കൊല്ലം : www.truevisionnews.com ഒന്നാം ക്ലാസിൽ നിന്ന് വേദികയറിയതാണ് ഈ മിടുക്കി . കലയുടെ ഒരു വ്യാഴവട്ടം പൂർത്തിയാക്കി , ജഡായു പക്ഷിയുടെ പ്രൗഡിയുമായി പാർവണേന്ദു പടിയിറങ്ങുന്നു, സർഗ തിലകമായി.

കൊല്ലത്ത് നടന്നുവരുന്ന കേരളാ സ്കൂൾ കലോത്സവത്തിൽ ഇരട്ട എ ഗ്രേഡുമായാണ് ബാലുശ്ശേരി പൂവംമ്പായി എ എം ഹയർ സെക്കണ്ടറി സ്ക്കൂൾ പ്ലസ്ടു വിദ്യാർത്ഥിനി പാർവണേന്ദു തിളക്കമാർന്ന വിജയം നേടിയത്.


കവി എം.എൻ പാലൂരിന്റെ ഉഷസ് എന്ന കവിതയിലൂടെ മലയാള പദ്യം ചൊല്ലലിലും ' ജനിധി ഭാരത ജിന്ദ എന്ന കന്നട പദ്യം ചൊല്ലിയും പാർവണ കൗമാരകലോത്സവ വേദി വിജയിയായി ഇറങ്ങി.

അധ്യാപകൻ സുനിൽ കുമാറിന്റെയും വടകര ജില്ലാ ഗവ. ആശുപത്രി സ്റ്റാഫ് നേഴ്സ്  ജിസ്ന യുടെയും ഏക മകളാണ് പാർവണ. ശാസ്ത്രിയ സംഗീതത്തിൽ രവി ഒതയോത്തും കന്നടയിൽ അധ്യാപിക ഷീജ പ്രകാശുമാണ് ഗുരുക്കൾ

#kerala #school #kalolsavam #2024 #kollam #Parvanendu

Next TV

Related Stories
Top Stories