കൊല്ലം : (truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വിശേഷങ്ങൾ തത്സമയം ജനങ്ങളിൽ എത്തിക്കുന്ന മാധ്യമ പ്രവർത്തകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന് പരാതി.

ഉദ്ഘാടന ചടങ്ങിൽ മാധ്യമ പ്രവർത്തകർക്ക് ഇരിപ്പടം ഒരുക്കുന്നതിൽ സംഘാടകർക്ക് പാളിച്ചയുണ്ടായി.
ഇരിപ്പടം ഇല്ലാത്തതിനാൽ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പ്രസംഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമ പ്രവർത്തകർ നന്നേ ബുദ്ധിമുട്ടി.
മീഡിയ റൂo അസൗകര്യങ്ങളുടെ കൂടാരമായിരുന്നുവെന്ന് മീഡിയ ഗ്രൂപ്പിൽ മാധ്യമ പ്രവർത്തകർ അഭിപ്രായപ്പെട്ടു. ഒന്നാം വേദിയിൽ മത്സരങ്ങൾ വൈകിയതും കാണികളെ നിരാശപ്പെടുത്തി.
#Media #workers #no #chairs #Complaint #about #failure #organization
