#keralaschoolkalolsavam2024 | കലോത്സവം കളറാക്കി സംഘനൃത്തം; നിറഞ്ഞ വേദിയിൽ പ്രദർശനം തുടരുന്നു

#keralaschoolkalolsavam2024 |  കലോത്സവം കളറാക്കി സംഘനൃത്തം; നിറഞ്ഞ വേദിയിൽ പ്രദർശനം തുടരുന്നു
Jan 4, 2024 08:47 PM | By Athira V

കൊല്ലം : www.truevisionnews.com  വർണ്ണ വിസ്മയങ്ങളുടെ അകമ്പടിയോടെ നർത്തകിമാർ നിറഞ്ഞാടിയപ്പോൾ വേദി ഒന്നിൽ കലോത്സവം കളറായി.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വലിയ ജനപങ്കാളിത്തത്തോടെയാണ് ഓരോ സ്റ്റേജിലേയും മത്സര പരിപാടികൾ അരങ്ങേറുന്നത്.

പ്രധാന സ്റ്റേജായ വേദി 1 ഒ എൻ വി സ്മൃതിയിൽ ആയിരങ്ങളാണ് പരിപാടി വീക്ഷിക്കാൻ എത്തിയത്. കൊല്ലത്തെ ആബാലവൃദ്ധം ജനങ്ങൾ കലോത്സവ വേദിയിലേക് ഒഴുകി എത്തുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത് .


കളർഫുൾ മത്സര ഇനം എന്ന നിലയിൽ ഒന്നാം വേദിയിൽ നിറഞ്ഞ സദസോടെ സംഘനൃത്തം ഹൈസ്കൂൾ തല മത്സരം തുടരുകയാണ്. പുരണാ കഥകളും നാടോടി സാഹിത്യങ്ങളുമായി സംഘനൃത്തത്തിൽ മത്സരാർത്ഥികൾ പ്രമേയമായി തെരെഞ്ഞടുക്കുന്നത്.


"ചങ്ങമ്പുഴയുടെ രമണൻ " നിരവധി പേർ പ്രമേയമായി തെരെഞ്ഞെടുത്തു.

#kerala #school #kalolsavam #2024 #kollam

Next TV

Related Stories
Top Stories