കൊല്ലം : www.truevisionnews.com കലോത്സവ നഗരിയിലെ ഒന്നാം വേദിയിൽ മോഹിനിയാട്ട മത്സരം തുടരുന്നു.

രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിന് ശേഷം ആരംഭിച്ച ഹൈസ്ക്കൂൾ വിഭാഗം മോഹിനിയാട്ട മത്സരമാണ് പ്രധാന വേദിയിൽ തുടരുന്നത്.
മോഹിനിയാട്ടത്തിന് ശേഷം ഹയർ സെക്കണ്ടറി വിഭാഗം സംഘ നൃത്തം അരങ്ങേറും.
വേദി മൂന്നിൽ ( സി എസ് ഐ ഹാൾ) ഹയർ സെക്കൻഡറി വിഭാഗം മാർഗ്ഗംകളിയും, വേദി നാലിൽ ( ടൗൺ ഹാൾ) ഹയർ സെക്കൻഡറി വിഭാഗം ഭരതനാട്യവും, വേദി ആറിൽ ( വിമല ഹൃദയ എച്ച് എസ് എസ്) ഹൈസ്ക്കൂൾ വിഭാഗം അറബനമുട്ട് മത്സരവും അരങ്ങേറി.
#kerala #school #kalolsavam #2024 #kollam #mohiniyattam
