#keralaschoolkalolsavam2024 | ഭാഷയ്ക്ക് അതിരുകളില്ല; ഖുർആൻ പാരായണത്തിൽ ഒന്നാം സ്ഥാനവുമായി മുഹമ്മദ്‌ ഫർഹാൻ

#keralaschoolkalolsavam2024 |  ഭാഷയ്ക്ക് അതിരുകളില്ല; ഖുർആൻ പാരായണത്തിൽ ഒന്നാം സ്ഥാനവുമായി മുഹമ്മദ്‌ ഫർഹാൻ
Jan 4, 2024 03:46 PM | By Athira V

കൊല്ലം: www.truevisionnews.com സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം ഖുർആൻ പാരായണത്തിൽ ഒന്നാം സ്ഥാനവുമായി മുഹമ്മദ്‌ ഫർഹാൻ.

പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ മലപ്പുറം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ്‌ ഫർഹാൻ. വിദേശത്ത് ജനിച്ച് വളർന്ന ഫർഹാൻ ഖുർആൻ ഹിഫ്ള് പഠനത്തിനാണ് ആദ്യമായി നാട്ടിൽ എത്തിയത്.

തൻ്റെ പതിമൂന്നാം വയസ്സിൽ പഠനം ആരംഭിച്ച് രണ്ടര വർഷം കൊണ്ട് ഖുർആൻ പരിപൂർണ്ണമായി മനഃപാഠമാക്കുകയും ചെയ്തു. ആദ്യമായാണ് ഫർഹാൻ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നത്.

കലാമേള മാത്രമല്ല കായിക മേളയും ഫർഹാന്റെ ഇഷ്ട വിനോദമാണ്. കായിക മേളകളിൽ 200 മീറ്റർ, റിലേ മത്സരങ്ങളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. പിതാവ് ഫൈസൽ മൊയ്തീൻ കുട്ടി, ഉമ്മ ഷഹനയും രണ്ടുസഹോദരിമാരും ഒരു സഹോദരനും അടങ്ങുന്നതാണ് കുടുംബം.

#Language #no #boundaries #MuhammadFarhan #won #first #place #Quran #recitation

Next TV

Related Stories
Top Stories