കൊല്ലം: (truevisionnews.com) കൗമാര കലാമേളയ്ക്ക് വിഭവസമൃദ്ധമായ രുചിപകരാൻ ഇത്തവണയും പഴയിടത്തിന്‍റെ രസക്കൂട്ട്.

62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉത്ഘാടനം ദിവസം പ്രഭാത ഭക്ഷണത്തോടെ പഴയിടം മോഹനൻ നമ്പൂതിരിയുടെ കലവറ കലോത്സവ നഗരിയിൽ രുചി വിളമ്പി.
അച്ചൻകോവിൽ, അഴീക്കൽ, അഷ്ടമുടി, കുണ്ടറ, ജടായുപ്പാറ,തെന്മല, പാലരുവി, നീണ്ടകര, പറവൂർ, അൻറോത്തുരുത്ത്, ശാസ്താംകോട്ട, ശെന്തുരുണി, സാമ്പ്രാണിക്കൊടി, റോസ്മല എന്നിങ്ങനെ കൊല്ലം ജില്ലയിലെ പതിനഞ്ച് വിവിധങ്ങളായ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ നാമധേയമാണ് ഇത്തവണത്തെ ഊട്ടുപുരയിലെ ഓരോ സെക്ഷനും നൽകിയിട്ടുള്ളത്.
ക്രാവന്‍സ് ഹൈസ്കൂള്‍ ഗ്രൗണ്ടിൽ സജ്ജമാക്കിയ ഭക്ഷണ പന്തല്‍ ഒരേസമയം 2000 പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്.
പാചക ആവശ്യത്തിനായി ജല ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് ചൂടുവെള്ളം ശേഖരിച്ചുകൊണ്ടുപോകുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ക്ലീനിംഗിനായി കോര്‍പ്പറേഷന്‍ ജീവനക്കാരുടെ സേവനവും ഒപ്പം ഭക്ഷണം വിളമ്പുന്നതിന് 4 ഷിഫ്റ്റുകളിലായി 1000 ത്തോളം അദ്ധ്യാപക, റ്റി.റ്റി.ഐ./ബി.എഡ്. കുട്ടികൾ എന്നിവരുടെയും കൂട്ടായ പ്രവർത്തനം കൂടിയുണ്ട് ഇതിന്റെ പിന്നിൽ.
#time #again #Rasakoot #pazhayidam #serveup #rich #taste #KalaMela.
