കൊല്ലം: (truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ പൊലീസ് കൺട്രോൾ റൂം സിറ്റി പൊലീസ് കമ്മീഷണർ വിവേക് കുമാർ ഉദ്ഘാടനം ചെയ്തു.

24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിലയിരുത്തും.
വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ച കേമറകളിലുടെ സ്ഥിതിഗതികൾ ഇവിടെ നിന്നും വിലയിരുത്താനും കഴിയും.
പൊലീസ് സംവിധാനം സുസജ്ജമാണെന്നും കോഴിക്കോട് കലോത്സവത്തിൻ്റെ അനുഭവപാഠം ഊർജ്ജമാണെന്നും സിറ്റി പൊലീസ് കമീഷണർ പറഞ്ഞു.
#Camera #eye #police #control #room #inaugurated
