കൊല്ലം : (truevisionnews.com) ദേശിംഗനാടിന്റെ സാംസ്കാരിക പൈതൃകവും സംസ്ഥാന സർക്കാറിന്റെ നവകേരള വികസന സങ്കൽപ്പങ്ങളുo ഉയർത്തി പിടിച്ച് അവതിരിപ്പിച്ച കലോത്സവ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്ക്കാരം ശ്രദ്ധേയമായി.

പ്രമുഖ നടി ആശ ശരത്തും തെരത്തെടുത്ത വിദ്യാർത്ഥികളുമാണ് പരിപാടി അവതരിപ്പിച്ചത്. പതാക ഉയർത്തലിന് ശേഷം ദൃശ്യ വിസ്മയo പരിപാടി അരങ്ങേറി. അൽപ്പ സമയത്തിനകം മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരികമായി ഉദ്ഘാടനം നിര്‍വ്വഹിക്കും.
പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ.എ.എസ്. സ്വാഗതം ആശംസിക്കും.
ധനകാര്യ വകുപ്പ് മന്ത്രി .കെ.എന്‍.ബാലഗോപാല്‍, ക്ഷീര വികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി .ജെ.ചിഞ്ചുറാണി, ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി .പി എ മുഹമ്മദ് റിയാസ്, റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ശ്രീ.കെ.രാജന്‍, എൻ കെ പ്രേമചന്ദ്രൻ എം പി ,കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, മുകേഷ് എം എൽ എ,ചലച്ചിത്ര താരം നിഖില വിമൽ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഒന്നാം വേദിയില്‍ ഹൈസ്കുള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടം മത്സരം ആരംഭിക്കും. ആദ്യദിവസം 23 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
ജനുവരി 8-ന് തിങ്കളാഴ്ച്ച വൈകുന്നേരം 5 മണിക്ക് സമാപന സമ്മേളനവും നടക്കും. ധനകാര്യ മന്ത്രി .കെ.എന്‍.ബാലഗോപാലിന്‍റെ അധ്യക്ഷതയില്‍ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് .
വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യമന്ത്രി ജി ആർ അനിൽ സുവനീര്‍ പ്രകാശനം നിര്‍വ്വഹിക്കുന്നു. വിജയികള്‍ക്കുള്ള സമ്മാനദാനം വിദ്യാഭ്യാസവ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വ്വഹിക്കുന്നതാണ്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ എന്നിവര്‍ക്ക് പുറമെ മലയാളത്തിന്റെ മഹാനടൻ. മമ്മൂട്ടി വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും സമ്മാനദാനം നിർവ്വഹിക്കുയും ചെയ്യും .
#dance #performance #Kalotsava #welcome #song #impressive.
