#keralaschoolkalolsavam2024 | ദൃശ്യ വിസ്മയത്തിന് തുടക്കമായി; ഉദ്ഘാടന ചടങ്ങ് അൽപ്പ സമയത്തിനകം

#keralaschoolkalolsavam2024 | ദൃശ്യ വിസ്മയത്തിന് തുടക്കമായി; ഉദ്ഘാടന ചടങ്ങ് അൽപ്പ സമയത്തിനകം
Jan 4, 2024 09:55 AM | By Athira V

കൊല്ലം : www.truevisionnews.com 62 ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അൽപ്പ സമയത്തിനകം പ്രധാന വേദിയിൽ ( ആശ്രാമം മൈതാനം) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പതാക ഉയർത്തൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് നിർവഹിച്ചു.

ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ദൃശ്യ വിസ്മയം കലാ പരിപാടി അരങ്ങേറി.

ഭിന്നശേഷി കുട്ടികൾ അവതരിപ്പിച്ച ചെണ്ട മേളം, മയിലാട്ടം, ശിങ്കാരിമേളം, കളരിപയറ്റ് എന്നിവ അരങ്ങേറി. പരിപാടിയുടെ ഭാഗമായി ഗോത്ര കലാരൂപമായ മംഗലo കളിയും അരങ്ങേറി.

അൽപ്പ സമയത്തിനകം പ്രശസ്ത നടിയും നർത്തകിയുമായ ആശാ ശരത്തും നമ്മുടെ സ്‌കൂളുകളിലെ കുട്ടികളും അണിനിരക്കുന്ന കലോത്സവ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്കാരം അരങ്ങേറും. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരികമായി ഉദ്ഘാടനം നിര്‍വ്വഹിക്കും.

പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ.എ.എസ്. സ്വാഗതം ആശംസിക്കും.

ധനകാര്യ വകുപ്പ് മന്ത്രി ശ്രീ.കെ.എന്‍.ബാലഗോപാല്‍, ക്ഷീര വികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി .ജെ.ചിഞ്ചുറാണി, ഗതാഗത വകുപ്പ് മന്ത്രി ശ്രീ.കെ.ബി.ഗണേഷ് കുമാര്‍, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി .പി എ മുഹമ്മദ് റിയാസ്, റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ശ്രീ.കെ.രാജന്‍, NK പ്രേമചന്ദ്രൻ എം പി ,കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, മുകേഷ് എം എൽ എ,ചലച്ചിത്ര താരം നിഖില വിമൽ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഒന്നാം വേദിയില്‍ ഹൈസ്കുള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടം മത്സരം ആരംഭിക്കും. ആദ്യദിവസം 23 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ജനുവരി 8-ന് തിങ്കളാഴ്ച്ച വൈകുന്നേരം 5 മണിക്ക് സമാപന സമ്മേളനവും നടക്കും.

ധനകാര്യ മന്ത്രി ശ്രീ.കെ.എന്‍.ബാലഗോപാലിന്‍റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും.

ഭക്ഷ്യമന്ത്രി ജി ആർ അനിൽ സുവനീര്‍ പ്രകാശനം നിര്‍വഹിക്കുന്നു. വിജയികള്‍ക്കുള്ള സമ്മാനദാനം വിദ്യാഭ്യാസവ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കുന്നതാണ്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ എന്നിവര്‍ക്ക് പുറമെ മലയാളത്തിന്റെ മഹാനടൻ. മമ്മൂട്ടി വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും സമ്മാനദാനം നിർവഹിക്കുയും ചെയ്യു.

#visual #wonder #begun #Chief #Minister #main #stage #kollam

Next TV

Related Stories
Top Stories