---
title: "#KeralaSchoolKalolsavam | കൊടിയേറ്റം ; കൊല്ലത്ത് കലാ പൂരത്തിന്റെ നാളുകൾ "
english_title: "#Encroachment #Days #Kala #Pooram #Kollam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/174460/encroachment-days-kala-pooram-kollam"
published_at: "2024-01-04T09:19:00+05:30"
category: "Kerala School Kalolsavam 2024"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65962c7059585_kodiyettam_f.jpg"
keywords: []
---

# #KeralaSchoolKalolsavam | കൊടിയേറ്റം ; കൊല്ലത്ത് കലാ പൂരത്തിന്റെ നാളുകൾ 

> **Lead Summary:** **കൊല്ലം: [ **ആശ്രമം മൈതാനത്തെ പ്രധാന വേദിയിൽ 62 ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊടിയേറ്റം നടന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പതാക ഉയർത്തി. അഡി . ഡയരക്ട ർ സി എം സന്തോഷ് ചടങ്ങിൽ സ്വാഗതം പറഞ്ഞു.

## Article Content

**കൊല്ലം: [ **ആശ്രമം മൈതാനത്തെ പ്രധാന വേദിയിൽ 62 ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊടിയേറ്റം നടന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പതാക ഉയർത്തി. അഡി . ഡയരക്ട ർ സി എം സന്തോഷ് ചടങ്ങിൽ സ്വാഗതം പറഞ്ഞു.

കൊല്ലം പൂയപ്പള്ളി ഗവ. ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾ പരിപാടിക്ക് അഭിവാദ്യം അർപ്പിച്ച് ബാൻഡ് മേളം നടത്തി. സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. പ്രേക്ഷകരിലേക്ക് കലോത്സവ വാർത്തകൾ എത്തിക്കാൻ മാധ്യമപ്പടകൾ സുസജ്ജം.

പുലർച്ചെ തന്നെ എല്ലാ സംവിധാനങ്ങളുമായി കേരളത്തിലെ എല്ലാ മാധ്യമങ്ങളും തയ്യാറായി കഴിഞ്ഞു. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. ആശ്രാമം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും.

മന്ത്രിമാരായ കെ എൻ ബാലഗോപാൽ, കെ രാജൻ, ജെ ചിഞ്ചുറാണി, കെ ബി ഗണേഷ് കുമാർ, പി എ മുഹമ്മദ് റിയാസ്, നടി നിഖില വിമൽ തുടങ്ങിയവരാണ് മുഖ്യാതിഥികൾ. തുടർന്ന് ഗോത്ര കലാവിഷ്‌കാരവും ഭിന്നശേഷികുട്ടികളുടെ കലാവിരുന്ന്, നടി ആശാ ശരത്തും സ്‌കൂൾ വിദ്യാർഥികളും അവതരിപ്പിക്കുന്ന സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടക്കും.

തുടർന്ന് സ്വാഗതഗാനരചന, നൃത്താവിഷ്‌കാരം, ലോഗോ, കൊടിമരം എന്നിവ തയ്യാറാക്കിയവരെ ആദരിക്കും. ജനുവരി എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് കലാമേള സമാപിക്കും. ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിക്കും. മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും.

നടൻ മമ്മൂട്ടിയാണ് മുഖ്യാതിഥി. മന്ത്രി വി ശിവൻകുട്ടി പ്രതിഭകളെ ആദരിക്കും. മന്ത്രി ജി ആർ അനിൽ സുവനീർ പ്രകാശനം നിർവഹിക്കും. ചാമ്പ്യൻഷിപ്പ് പ്രഖ്യാപനം ജനറൽ കൺവീനറും പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറുമായ സി എ സന്തോഷ് നിർവഹിക്കും. മന്ത്രി സജി ചെറിയാൻ വിശിഷ്ടാതിഥിയാകും

### Related Links & Sources
- [Original Story Source](https://truevisionnews.com/news/174460/encroachment-days-kala-pooram-kollam)