#Kerala SchoolKalolsavam2024 | സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരി തെളിയും, കലവറയിൽ പാലുകാച്ചൽ ചടങ്ങ്‌

#Kerala SchoolKalolsavam2024 |  സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ  തിരി തെളിയും,  കലവറയിൽ പാലുകാച്ചൽ  ചടങ്ങ്‌
Jan 3, 2024 03:51 PM | By Susmitha Surendran

കൊല്ലം: (truevisionnews.com) അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ രാവിലെ തിരി തെളിയും.

ഒരു ദിവസം ബാക്കി നിൽക്കേ വേദികളുടെയും അനുബന്ധ നിർമാണങ്ങളും അവസാനഘട്ടത്തിലാണ്.സ്കൂൾ കലോത്സവത്തിന് ഭക്ഷണമൊരുക്കുന്ന കലവറയിൽ പാലുകാച്ചൽ നടന്നു.

പഴയിടം മോഹനൻ നമ്പൂതിരിയാണ് ഇക്കുറിയും ഭക്ഷണമൊരുക്കുന്നത്. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഉൾപ്പെടെയുള്ളവര്‍ ചടങ്ങിൽ പങ്കെടുത്തു.

വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികളും രക്ഷകർത്താക്കളും അധ്യാപകരും കൊല്ലത്തേക്ക് എത്തിതുടങ്ങി. നഗരത്തോട് ചേർന്നുള്ള വിവിധ സ്കൂളുകളിലാണ് ഇവർക്കുള്ള താമസം ഒരുക്കിയിരിക്കുന്നത്.

ഇന്ന് വൈകുന്നേരത്തെ ഭക്ഷണത്തോടെ ഊട്ടുപുരയും സജീവമാകും. സ്വർണ്ണക്കപ്പ് വൈകുന്നേരം കൊല്ലം ആശ്രാമം മൈതാനിയിൽ എത്തും. വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.

#StateSchoolArtFestival #tomorrow #milking #ceremony #held #barn

Next TV

Related Stories
Top Stories










GCC News