#KeralaSchoolKalolsavam2024 |മേളയ്ക്കൊരു നാളികേരം; കലവറ നിറയ്ക്കൽ പരിപാടി മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

 #KeralaSchoolKalolsavam2024  |മേളയ്ക്കൊരു നാളികേരം; കലവറ നിറയ്ക്കൽ പരിപാടി മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
Jan 1, 2024 09:09 PM | By Susmitha Surendran

കൊല്ലം : (truevisionnews.com)   സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായുള്ള 'കലവറ നിറയ്ക്കല്‍' പരിപാടി സെന്റ് ജോസഫ്സ് കണ്‍വെന്റ് ജി എച്ച് എസ് എസ് -ല്‍ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

മേയര്‍ പ്രസന്ന ഏര്‍ണസ്റ്റ് അധ്യക്ഷയായി. 'മേളയ്ക്കൊരു നാളികേരം ' എന്ന പേരിലാണ് കലവറ നിറയ്ക്കല്‍ പരിപാടി .

ജനുവരി രണ്ട്, മൂന്ന് തീയതികളിലായി ഭക്ഷണ കമ്മിറ്റി പ്രതിനിധികള്‍ ഓരോ സ്‌കൂളുകളിലും അനുബന്ധപ്രദേശങ്ങളില്‍ എത്തി വിദ്യാർത്ഥികള്‍, അധ്യാപകര്‍ തുടങ്ങിയവരില്‍ നിന്ന് ഉത്പന്നങ്ങള്‍ സ്വീകരിക്കും.

നാളീകേരമാണ് പ്രധാനമായും ശേഖരിയ്ക്കുക. 12 ബ്ലോക്കുകളായി തിരിച്ച് ഓരോ തവണയും 2200 പേര്‍ക്ക് കഴിക്കാവുന്ന രീതിയിലാണ് ഭക്ഷണ പന്തല്‍ തയ്യാറാക്കിയിരിക്കുന്നത്.

ജനുവരി മൂന്നിന് ക്രേവണ്‍സ് ഹൈസ്‌കൂളില്‍ ഊട്ടുപുര പ്രവര്‍ത്തനം ആരംഭിക്കും. ഭക്ഷണ കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി സി വിഷ്ണുനാഥ് എം എല്‍ എ, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ്, ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍ ബി ജയചന്ദ്രന്‍ പിള്ള, ഭക്ഷണ കമ്മിറ്റി അംഗങ്ങള്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

#coconut #fair #Minister #VSivankutty #inaugurated #pantry #filling #programme #KeralaSchoolKalolsavam2024

Next TV

Related Stories
Top Stories










GCC News